jio 800x100
jio 800x100
728-pixel-x-90
<< >>

ആഗോള കോവിഡ് ബാധ ഒന്നരക്കോടി കടന്നു,മരണം 6 ലക്ഷം,ഇന്ത്യയിൽ കോവിഡ് രോ​ഗികള്‍ 11 ലക്ഷം,യു എസിൽ 39 ലക്ഷം

വാഷിംഗ്‌ടൺ:ലോകത്ത് കോവിഡ്  രോഗബാധിതരുടെ മരണം ഒന്നരക്കോടി കടന്നു.ഇതുവരെ മരണം ആറു ലക്ഷം കവിഞ്ഞു.യു എസിൽ ഇന്നലെ വീണ്ടും ആയിരം പേർ കൂടി മരിച്ചു.ഇതുവരെ യു എസിൽ മാത്രം കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി നാൽപ്പതിനായിരം  കടന്നു.

ശനിയാഴ്ച രാത്രിയാണ്‌  ആഗോള മരണസംഖ്യ ആറ്‌ ലക്ഷത്തിലധികമായത്‌. ഞായറാഴ്‌ച രാത്രി 10 വരെ ആകെ മരണസംഖ്യ 606748. ജൂൺ അവസാനമാണ്‌ ലോകത്ത്‌ രോഗബാധിതർ ഒരു കോടി കടന്നത്‌. മൂന്നാഴ്ച തികയുംമുമ്പ്‌ അതിൽ 45ശതമാനം വർധനയുണ്ടായി. ശനിയാഴ്ചയാണ്‌ ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട്‌ ചെയ്ത ദിവസമെന്ന്‌ ലോകാരോഗ്യ സംഘടനാ അറിയിച്ചു. 2,59,848 പേർക്ക്‌ രോഗം കണ്ടെത്തി.

ഏറ്റവും കൂടുതൽ രോഗികളുള്ള രാജ്യങ്ങളിൽ ദക്ഷിണാഫ്രിക്ക അഞ്ചാമതെത്തി . 350,879 പേർക്കാണ്‌ ഇവിടെ രോഗം സ്ഥിരീകരിച്ചത്‌. ആഫ്രിക്കൻ വൻകരയിലെ പകുതിയോളം വരുമിത്‌. അഞ്ചാമതായിരുന്ന പെറു ആറാംസ്ഥാനത്തായി.  അമേരിക്കയിൽ രോഗം കണ്ടെത്തിയവരുടെ എണ്ണം 39 ലക്ഷമായി. അമേരിക്കയിൽ പതിനെട്ട് സംസ്ഥാനങ്ങൾ  റെഡ്‌ സോണാണ്‌. ടെക്‌സസിൽ ഫെഡറൽ ജയിലിലെ 1798 തടവുകാരിൽ 1072 പേർക്കും രോഗം സ്ഥിരീകരിച്ചു. അതെ സമയം മരണത്തിൽ രണ്ടാമതുള്ള ബ്രസീലിൽ മരണസംഖ്യ 75000 കടന്നു. അവിടെ ബുധനാഴ്‌ച 1261 പേരാണ്‌ മരിച്ചത്‌. അമേരിക്കയിൽ 71750 പേർക്ക്‌ കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചപ്പോൾ ബ്രസീലിൽ 39705 പേരാണ്‌ പുതിയ രോഗികൾ.  രണ്ടുലക്ഷം കടക്കുമെന്ന്‌ ഗവേഷകൻ ദിമസ്‌ കൊവാസ് പറയുന്നു‌.മെക്സിക്കോയിൽ മരണം നാൽപ്പതിനായിരത്തോട്‌ അടുത്തു.ബംഗ്ലാദേശിൽ രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നു.  ഇറാനിൽ 2.5 കോടി ജനങ്ങൾക്ക്‌ രോഗം ബാധിക്കുമെന്ന്‌ പ്രസിഡന്റ്‌ ഹസ്സൻ റുഹാനി. നിലവിൽ 2,70,000 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌.

ഇന്ത്യയിൽ കോവിഡ് രോ​ഗികള്‍ 11 ലക്ഷം കടന്നു; മരണം 27,000 പിന്നിട്ടു.രാജ്യത്ത്‌ ഒറ്റദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം നാൽപ്പതിനായിരത്തിലേക്ക് ഇന്നലെ എത്തി. കേന്ദ്രസർക്കാർ കണക്കുപ്രകാരം 24 മണിക്കൂറിൽ  38902 രോ​ഗികള്‍.മൂന്ന് ദിവസത്തിനിടെ പുതുതായി ലക്ഷത്തിലേറെ രോ​ഗികള്‍. ഈ നിരക്ക്‌ തുടർന്നാൽ ആഗസ്‌ത്‌ ആദ്യ വാരത്തോടെ രോ​ഗികള്‍ 20 ലക്ഷം കടക്കും.   ഓരോ 20 ദിവസവും രോ​ഗികള്‍ ഇരട്ടിക്കുന്നു.  3.44 ശതമാനം എന്ന തോതിലാണ്‌ പ്രതിദിനവർധന. ദിവസേനയുള്ള രോ​ഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നില്‍ അമേരിക്ക മാത്രം. വെള്ളിയും ശനിയും ബ്രസീലിനേക്കാൾ കൂടുതൽ രോ​ഗികള്‍ ഇന്ത്യയിൽ റിപ്പോർട്ടുചെയ്‌തു. ബംഗളൂരു, ഹൈദരാബാദ്‌, പുണെ നഗരങ്ങളിൽ തീവ്രവ്യാപനം രേഖപ്പെടുത്തി. മഹാരാഷ്ട്രയ്‌ക്കും തമിഴ്‌നാടിനും പുറമേ കർണാടക, ആന്ധ്ര എന്നിവിടങ്ങളിലും രോ​ഗം തീവ്രമായി. ആന്ധ്രയിൽ ഞായറാഴ്‌ച രോ​ഗികള്‍ അയ്യായിരം കടന്നു. കർണാടകയില്‍ പ്രതിദിനം നാലായിരത്തിലേറെ രോ​ഗികള്‍. തമിഴ്‌നാട്ടിൽ ഞായറാഴ്‌ച അയ്യായിരത്തോളം. മുംബൈ, ഡൽഹി, ചെന്നൈ എന്നീ മഹാനഗരങ്ങൾക്ക്‌ പുറമെ ബംഗളൂരു, ഹൈദരാബാദ്‌, പുണെ എന്നിവിടങ്ങളിലു വ്യാപനം തീവ്രം. പല സംസ്ഥാനങ്ങളും നിയന്ത്രണം കർക്കശമാക്കി.   അസമിൽ ജൂലൈ 22 മുതൽ അന്തർജില്ലാ നീക്കം വിലക്കി. ഗുവാഹത്തിയിൽ മൂന്നാഴ്‌ച അടച്ചിടൽ തുടരുന്നു. അരുണാചലിൽ തലസ്ഥാനനഗരം ആഗസ്‌ത്‌ മൂന്നുവരെ അടച്ചിട്ടു. ബംഗളൂരുവും അടച്ചിടലിലാണ്‌. ബംഗാളിൽ 739 മേഖല അടച്ചിട്ടു.രാജ്യത്തെ മരണനിരക്ക്‌ ഇതാദ്യമായി 2.5 ശതമാനത്തിന്‌ താഴെയെത്തി. ആൻഡമാൻ നിക്കോബാറിലും നാല്‌ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മരണനിരക്ക്‌ പൂജ്യമാണ്‌. കേരളമടക്കം 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒന്നിൽ താഴെയാണ്‌ മരണനിരക്ക്‌. 0.34 ശതമാനമാണ്‌ കേരളത്തിലെ മരണനിരക്ക്‌.   24 മണിക്കൂറിൽ 23600 പേർ രോഗമുക്തരായി.ഇന്ത്യയിൽ ഇതുവരെ  ആകെ രോഗമുക്തർ 6.77 ലക്ഷം പേരാണ് ‌.

INDIANEWS 24  HEALTH  DESK  

Leave a Reply