728-pixel-x-90-2-learn
728-pixel-x-90
<< >>

ആഗോള കമ്പനികളെ സ്വാഗതം ചെയ്യുന്നതാകും ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുനെ:കേന്ദ്ര ബജറ്റിന് മുന്നോടിയായി അന്തര്‍ദേശീയ കമ്പനികളെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന.വരുന്ന ബജറ്റില്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ഇന്ന് മോദി നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ചു.പുനെയില്‍ ജിഇ കോര്‍പ്പറേഷന്റെ മള്‍ട്ടി നാഷണല്‍ മാനുഫാക്ചറിങ് യൂണിറ്റ് ഉദ്ഘാടനവേളയിലാണ് മോദി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിക്ഷേപകരെ ഇവിടേയ്ക്കു സ്വാഗതം ചെയ്യുന്നുവെന്നും, രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന വികസന നിക്ഷേപ പദ്ധതികള്‍ക്കു പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.കിടമത്സരം മുറുകുന്ന ലോകത്ത് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ആവശ്യമായ മികച്ച പ്രൊഫഷനലുകളെ ഇന്ത്യയില്‍നിന്നു കണ്ടെത്താനാവുമെന്നും അത് ഉത്പാദന മേഖലയ്ക്ക മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഇവിടുത്തെ യുവാക്കളുടെ മികവ് ഇവിടേയ്ക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.

ഈ മാസം 28നാണ് പൊതു ബജറ്റ്.അരുണ്‍ ജെയ്റ്റ്‌ലിയുടെ രണ്ടാമത്തെ ബജറ്റാണ് അന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുക.

INDIANEWS24 PUNE

Leave a Reply