728-pixel-x-90-2-learn
728-pixel-x-90
<< >>

ആഗോള ഉത്സവപൂരത്തിനായി ദുബായ് ഒരുങ്ങി

ദുബായ്:ജനുവരി ഒന്നിനായി ലോകം കാത്തിരിക്കുന്നത് പുതിയൊരു വര്‍ഷത്തിനെന്നപോലെ ദുബായിലെ ഉത്സവത്തിനു കൂടി വേണ്ടിയാണ്.ലോകമെമ്പാടും ഉറ്റുന്നോക്കുന്ന ദുബായിലെ ഒരു മാസം നീണ്ടു നില്‍ക്കുന്ന മേളയ്ക്ക് തുടക്കമാകുന്നത് 2015 ജനുവരി ഒന്നിനാണ്.അതിനായുള്ള ഒരുക്കങ്ങളുടെ അന്തിമഘട്ടത്തിലാണ് ദുബായ്.

‘ഒരു ലോകം, ഒരു കുടുംബം, ഒരു ഉല്‍സവം എന്ന പ്രമേയത്തില്‍ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ (ഡിഎഫ്ആര്‍ഇ) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇരുപതാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍(ഡി എസ് എഫ്) ആണ് സംഗതി.ലോകത്തെമ്പാടുമുള്ള ആളുകള്‍ കാത്തിരിക്കുകയാണ്.ലോകത്തെ എല്ലാവിധ ഉല്‍പ്പന്നങ്ങളും വാങ്ങാന്‍ കിട്ടുന്ന മേളയെന്നതിലുപരി കാഴ്ചകളും കൗതുകങ്ങളും രുചിഭേദങ്ങളും സമ്മാനപ്പെരുമഴയും എല്ലാംചേര്‍ന്ന് കെട്ടിപ്പുണര്‍ന്നു കിടക്കുന്നു ഫെബ്രുവരി ഒന്നുവരെ നീളുന്ന ഈ മേള.ഇതിന്റെ ഭാഗമായുള്ള ഗ്ലോബല്‍വില്ലേജ് തുറന്നുകഴിഞ്ഞു.

യൂറോപ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദുബായിലേക്കു പ്രവഹിക്കുകയാണ്.വിവിധ രാജ്യങ്ങളിലേക്കു dubai_660പോകുന്നവരും മടങ്ങുന്നവരും ഷോപ്പിങ്ങിനായി ദുബായിലിറങ്ങുന്നു. കോടികളുടെ വ്യാപാരമാണ് ഈ കാലയളവില്‍ നടക്കുന്നത്.ഫാഷന്‍ ഷോ, സാഹസിക യാത്രകള്‍, കരിമരുന്നു പ്രയോഗം, സംഗീത-സാംസ്‌കാരിക മേളകള്‍ തുടങ്ങിയവ ഡിഎസ്എഫിന്റെ ഭാഗമാണ്. പാര്‍ക്കുകളില്‍ കൗതുകലോകം അണിയിച്ചൊരുക്കും. മിനി ഫണ്‍ ഫെയര്‍, സ്‌പേസ് ഷിപ്പ്, വേള്‍ഡ് ഓഫ് ഐസ്, പൂക്കളുടെ ലോകം, സ്‌പൈഡര്‍മാന്‍ സോണ്‍ തുടങ്ങിയവ ഇതില്‍ ചിലതു മാത്രം. കൂടാതെ ഹെലികോപ്റ്റര്‍ യാത്ര, കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമുള്ള സാഹസിക യാത്ര, റൈഡുകള്‍ എന്നിവയ്ക്കും അവസരമുണ്ട്.

ഷോപ്പിങ് മാളുകള്‍, ആഭരണശാലകള്‍, മറ്റു കച്ചവട സ്ഥാപനങ്ങള്‍ എന്നിവയും ആഘോഷത്തില്‍ പങ്കാളികളാണ്. 75% വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാണ്. 70ലേറെ മാളുകളും 6000 റീട്ടെയില്‍ ഔട്‌ലെറ്റുകളും പങ്കെടുക്കുന്നു. ദിവസവും നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ ആഡംബര കാറുകള്‍, കൈനിറയെ സ്വര്‍ണാഭരണങ്ങള്‍, മറ്റു സമ്മാനങ്ങള്‍ എന്നിവ നേടാന്‍ അവസരമുണ്ട്.

INDIANEWS24 GULF DESK

 

Leave a Reply