728-pixel-x-90-2-learn
728-pixel-x-90
<< >>

‘ആക്ഷന്‍ ഹീറോ ബിജു’ നിവിന്‍ പോളി നിര്‍മ്മിക്കും

2014ലെ മൂന്ന് സൂപ്പര്‍ ഹിറ്റുകളുടെ ഭാഗമായ നിവിന്‍ പോളി നിര്‍മാണത്തിലേക്ക്.പോയ വര്‍ഷം ക്രിക്കറ്റ് ലഹരിയുടെ കഥ പറഞ്ഞ 1983 സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക ശേഷം എബ്രിഡ് ഷൈന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആക്ഷന്‍ ഹിറോ ബിജു ആണ് നിവിന്‍ പോളി നിര്‍മ്മിക്കുക.

ജീവിതത്തില്‍ നോക്കിയും കണ്ടും കാര്യങ്ങള്‍ നീക്കുന്നയാളാണ് നിവിന്‍ പോളി.ഇതുതന്നെയാണ് താരത്തിന്റെ വിജയത്തിന് കാരണവും.ഈ വര്‍ഷം ഹിറ്റായ മൂന്ന് ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രമാണ് അവതരിപ്പിച്ചത്.

അടുത്തതായി ഒരു ആക്ഷന്‍ ചിത്രമാണ് മനസ്സിലുള്ളതെന്ന് എബ്രിഡ് ഷൈന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.പോലീസ് ജീവിതം കേന്ദ്രീകരിച്ചായിരിക്കും ചിത്രമെന്നും അറിയിച്ചിരുന്നതാണ്.എന്നാല്‍ സിനിമയെ പറ്റി അറിയാവുന്നതും അതേ കുറിച്ച് സ്വപ്‌നം കാണുന്നതുമായ ഒരാളെ നിര്‍മാതാവായി കിട്ടിയതിന്റെ ത്രില്ലിലാണ് എബ്രിഡ് ഷൈന്‍.

INDIANEWS24.COM MOVIES

Leave a Reply