728-pixel-x-90-2-learn
728-pixel-x-90
<< >>

ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി മലയാള സിനിമയുടെ താര സംഘടന അമ്മ ഹൈക്കോടതിയിലേക്ക്

ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി മലയാള സിനിമയുടെ താര സംഘടന അമ്മ ഹൈക്കോടതിയിലേക്കെന്ന് വാര്‍ത്ത. മോഹന്‍ലാലിന്റെ ദി കംപഌറ്റ് ആക്ടര്‍ എന്ന ഫാന്‍ പേജില്‍ ആണ് ഇന്ന് ഈ വാര്‍ത്ത എത്തിയത്.
അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസും രചന നാരായണന്‍ കുട്ടിയും ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ നല്‍കി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് എത്തിയപ്പോള്‍ ഏറ്റവും വിപ്ലവകരമായ മാറ്റം വരുന്നത്.
വനിതാ ജഡ്ജിയും പരിചയ സമ്പന്നനായ പ്രോസിക്യൂട്ടറും വേണം എന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിക്കൊപ്പം അമ്മ സംഘടനയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കക്ഷി ചേരുകയാണ്. 25 വര്‍ഷം പരിചയ സമ്പത്ത് ഉള്ള പ്രോസിക്യൂട്ടര്‍ വേണം എന്നാണ് ആവശ്യപ്പെടുന്നത്. മോഹന്‍ലാല്‍ പത്ര സമ്മേളനത്തില്‍ നടത്തിയ പ്രസ്താവനകള്‍ ശെരി വെക്കുന്ന രീതിയില്‍ ആണ് പുതിയ സംഭവ വികാസങ്ങള്‍.
അമ്മ സംഘടനയുടെ അദ്യോഗിക തീരുമാനത്തിന്റെ ഭാഗമായി ആണ് ഇത്തരം ഒരു നീക്കം നടത്തുന്നത് എന്നാണ് രചന വാര്‍ത്ത സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടത്.
INDIANEWS24 CINEMA DESK

Leave a Reply