728-pixel-x-90-2-learn
728-pixel-x-90
<< >>

ആക്രമണ ദൃശ്യങ്ങൾ വേണമെന്ന ദിലീപിന്റെ ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പോലീസിന്റെ പക്കലുള്ള ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി അങ്കമാലി കോടതി തള്ളി. വിചാരണ വേഗത്തിലാക്കണമെന്നും ഇതിനായി വനിതാ ജഡ്ജിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു പോലീസ് ഉടൻതന്നെ ഹൈക്കോടതിയെ സമീപിക്കും.

നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങളാണ് കേസിലെ നിർണായക തെളിവ്. പൊലീസ് ശേഖരിച്ച ഈ ദൃശ്യങ്ങൾ വിചാരണയ്ക്ക് മുമ്പ് വിട്ടുകിട്ടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഇത് നടിയുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ നേരത്തെ കോടതിയുടെ സാന്നിധ്യത്തിൽ ദിലീപിന്റെ അഭിഭാഷകൻ പരിശോധിച്ചിരുന്നു . ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത താണെന്നും ഇതിൽ മറ്റൊരു സ്ത്രീയുടെ ശബ്ദമുണ്ടെന്നും ഇത് സൂക്ഷ്മപരിശോധന നടത്തണമെന്നും ദിലീപ് വാദിച്ചിരുന്നു. കേസിൽ മറ്റു തെളിവുകളുടെ പകർപ്പ് ദിലീപിന് കൈമാറിയിട്ടുണ്ട്.

കേസ് വിചാരണ സംബന്ധിച്ച് തീരുമാനമെടുക്കാൻ ജില്ലാ സെഷൻസ് കോടതിക്ക് കൈമാറി. കേസിൽ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഉടൻ ഹൈക്കോടതിയെ സമീപിക്കും. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെടും. കാശുള്ളവർ രക്ഷപെടുമെന്നായിരുന്നു വിചാരണയെക്കുറിച്ച് മുഖ്യ പ്രതി സുനി പ്രതികരിച്ചു.

INDIANEWS24.COM Kochi

Leave a Reply