യു എസ് ആക്രമണം യു .എന്‍ തടയണം:സിറിയ
സിറിയക്കെതിരെ അമേരിക്ക നടത്താന്‍ ഉദ്ദേശിക്കുന്ന ആക്രമണം തടയണം എന്ന് അഭയാര്ത്ഥിച്ചുകൊണ്ട് സിറിയന്‍ സര്‍ക്കാര്‍ ഐക്യരാഷ്ട്ര സഭയുടെ തലവന്‍ ജനറല്‍ ബാന്‍ കി മൂണ്‍,സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റ് മരിയ ക്രിസ്റ്റീന പേഴ്സവല് എന്നിവര്‍ക്ക് കത്തയച്ചു.
സിറിയയില്‍ സൈനിക ഇടപെടലിന് യു എസ് കോണ്‍ഗ്രസ് അംഗങ്ങളുമായി പ്രസിഡന്റ് ഒബാമ ഉള്‍പ്പെടെയുള്ളവര്‍ ആശയവിനിമയം നടത്തി.ഇതിനു ശേഷവും സൈനിക നീക്കങ്ങളുമായി മുന്നോട്ടു പോകാന്‍ ആണ് യു എസ് തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍ .
സിറിയന്‍ സൈന്യം വിമതര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചു എന്നാണ് യു എസ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.സെരിയ്ന് വിഭാഗത്തില്‍ പെട്ട രാസവസ്തുവാണ് പ്രയോഗിച്ചതെന്ന് യു.എന്‍ സംഘം കണ്ടത്തെിയതായി കഴിഞ്ഞ ദിവസം യു.എസ് ആരോപിച്ചിരുന്നു.
രാജ്യാന്തര നിയമപാലകരെന്ന ഉത്തരവാദിത്തം നിര്‍വഹിച്ച് യു.എസ് നേതൃത്വത്തിലുള്ള യുദ്ധം ഇല്ലാതാക്കണമെന്ന് സിറിയ ആവശ്യമുന്നയിച്ചിരിക്കുന്നത്.
സിറിയക്കെതിരെ യു എസും സഖ്യശക്തികളും ഹാജരാക്കിയിട്ടുള്ള തെളിവുകള്‍ക്ക് വിശ്വസനീയത ഒട്ടും തന്നെയില്ലെന്ന് റഷ്യ പ്രതികരിച്ചു. സിറിയയിലെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഒരു നിരീക്ഷണകപ്പല് മെഡിറ്ററേനിയനിലേക്ക് റഷ്യ അയച്ചിട്ടുണ്ട്.
രാസായുധം പ്രയോഗിച്ചെന്ന ആരോപണം നിഷേധിക്കുകയും പരിശോധനക്ക് യു.എന്‍ സംഘത്തിന് അനുമതി നല്‍കുകയും ചെയ്തിട്ടും പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്ന് യു.എന്നിലെ സിറിയന്‍ പ്രതിനിധി ബശ്ശാര്‍ അല്‍ജഅ്ഫരി പറഞ്ഞു. ഡമസ്കസിനടുത്ത ദൂമയിലുണ്ടായ രാസായുധപ്രയോഗത്തില്‍ 1400ഓളം പേര് കൊല്ലപ്പെട്ടെന്നാണ് യു.എസ് ആരോപണം. എന്നാല്‍, രാസായുധം പ്രയോഗിച്ചത് ഗവണ്മെന്റല്ല, വിമതരാണെന്നും അതിന്‍െറ തെളിവുകള്‍ പരിശോധനയില്‍ കണ്ടത്തെിയതായും സിറിയന്‍ സര്‍ക്കാര്‍ പറയുന്നു.
ദൂമയില്നിന്ന് യു.എന്‍ സംഘം ശേഖരിച്ച സാമ്പ്ളുകള്‍ വിദഗ്ധ പരിശോധനക്കായി ഇന്ന് ലബോറട്ടറികള്‍ക്ക് കൈമാറുന്നുണ്ട്. കഴിഞ്ഞ ദിവസം ഡച്ച് നഗരമായ ഹേഗിലത്തെിച്ച സാമ്പ്ളുകള്‍ യൂറോപിലെ രണ്ട് പ്രമുഖ ലാബുകളിലാണ് പരിശോധന നടത്തുക. റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറക്ക് അംഗരാജ്യങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. നിഷ്പക്ഷത ഉറപ്പുവരുത്താന്‍ രണ്ട് സിറിയന്‍ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രാഥമിക പ്രക്രിയകള്‍ നടന്നതെന്നും അതിവിദഗ്ധരാവും പരിശോധന പൂര്‍ത്തിയാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.