728-pixel-x-90-2-learn
728-pixel-x-90
<< >>

ആകാശത്തോളമുയർന്ന് ” ദ റോക്കറ്റ് ” .. നിലവാരത്താഴ്ച്ചയിൽ മേള

തിരുവനന്തപുരം :കുടുംബത്തിനു ശാപം കൊണ്ടുവരുമെന്ന്  കരുതുന്ന ആഹ് ലോ എന്ന ബാലന്റെയും അവന്റെ കുടുംബത്തിന്റെയും യാത്രയുടെ കഥ പറയുന്ന  “ദ റോക്കറ്റ്” മേളയിലെ ഏറ്റവും ജനപ്രിയമായ ചിത്രങ്ങളിലൊന്നാകുന്നതിന്റെ കാഴ്ച്ചയുമായാണ് പതിനെട്ടാമത് കേരള അന്തർദേശീയ ചലച്ചിത്രം മേളയുടെ നാലം ദിനം  കഴിഞ്ഞു പോയത്.   ആസ്ട്രേലിയൻ ചലച്ചിത്രകാരൻ കിം മോർഡൗണ്ട് രചനയും സംവിധാനവും നിർമ്മിച്ച ചിത്രം  തെക്കുകിഴക്കനേഷ്യൻ രാജ്യമായ ലാവോസിന്റെ പശ്ചാത്തലത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.  മാതാപിതാക്കളും മുത്തശ്ശിയുമൊത്ത് കഴിയുന്ന ആഹ് ലോ വിനും കുടുംബത്തിനും പുതിയ ഡാം നിർമ്മാണവുമായി ബന്ധപ്പെട്ട് ജനിച്ചു വളർന്ന നാട്ടിൽ നിന്നും കുടിയിറങ്ങേണ്ടി വരുന്നു. തുടർന്ന് പുതിയ നാടും വീടും നേടി അവർ നടത്തുന്ന യാത്രയിലൂടെ വികസനവും യുദ്ധവും അതിന്റെ ദുരിതങ്ങളും സംബന്ധിച്ച നേർക്കാഴ്ച്ചയാണ് തിരശീലയിൽ ചുരുളഴിയുന്നത്.

ആഹ്ലോ ആയി അഭിനയിച്ച ഡിസമോൺ എന്ന ബാലനെ സംവിധായകൻ കണ്ടെത്തിയത് തെരുവിൽ നിന്നാണ്. ഡിസമോണീന്റെ ഗംഭീര അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  അഞ്ജലി തീയേറ്ററിൽ തിങ്ങി  നിറഞ്ഞ സദ്ദസ്സിനു മുന്നിൽ പ്രദർശിപ്പിച്ച ചിത്രം വൻ കരഘോഷത്തോടെയാണ് സിനിമാപ്രേമികൾ ഏറ്റുവാങ്ങിയത്.

മധ്യവർഗ ചൈനീസ് സമൂഹത്തിലെ ലൈംഗികതയുടേയും അന്ധവിശ്വാസങ്ങളുടേയും കഥ പറയുന്ന ” ലോങ്ങിങ്ങ് ഫോർ ദ  റെയിൻ ” എന്ന  ചൈനീസ് ഹോങ്ങ്കോങ്ങ് ചിത്രവും സിനിമാസ്വാദകരെ തൃപ്തിപ്പെടുത്തി. പ്രശസ്ത ചൈനീസ് ഡോക്യുമെന്ററി സംവിധായിക “യാങ്ങ് ലിന”യുടെ പ്രഥമ കഥാചിത്രമായ ലോങ്ങിങ് ഫോർ ദ റെയിൻ സ്ത്രീ വികാരങ്ങളെ അവരുടെ കണ്ണിലൂടെ നോക്കിക്കാണുവാൻ ശ്രമിക്കുന്നു.

സ്വവർഗ ലൈംഗികതയുടെ കഥ പറഞ്ഞ “ബ്ലൂ ഇസ് ദ വാമസ്റ്റ് കളർ” നിറഞ്ഞ സദ്ദസ്സിലാണ് പ്രദർശിപ്പിച്ചത്. പ്രശസ്ത ഫ്രെഞ്ച് സംവിധായകൻ “അബ്ദെല്ലാറ്റിഫ് കെയ്ച്ചി സംവിധാനം ചെയ്ത ചിത്രം 2013 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡെ ഓർ പുരസ്കാരം നേടിയിട്ടുണ്ട്. ചൂടൻ ലൈംഗിക രംഗങ്ങളാൽ സമ്പന്നമായ ചിത്രം കാണാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

മൽസരവിഭാഗത്തിൽ മലയാളത്തിൽ നിന്നും കളിയച്ഛനും നൂറ്റൊന്നു ചോദ്യങ്ങളും ഇന്നലെ മൽസരിക്കാനെത്തി.വമ്പൻ പ്രതീക്ഷകളോടെയെത്തിയ മെക്സിക്കൻ ചിത്രം ” ക്ലബ്ബ് സാൻ വിച്ച്” സിനിമാപ്രേമികളെ നിരാശപ്പെടുത്തി.

നിലവാരം കുറഞ്ഞ ചിത്രങ്ങളിലൂടെയും സംഘാടനത്തിലെ പിഴവുകളും മൂലം നിറം മങ്ങിയ മേളയിലെ ഇനിയുള്ള പ്രതീക്ഷ പ്രശസ്ത കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ സന്ദർശനവും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മൊബിയസ്സിലുമാണ്.

 

[contact-form-7 404 "Not Found"] blue is the warmest

RANJITH INDIA NEWS TVM

Leave a Reply