728-pixel-x-90-2-learn
728-pixel-x-90
<< >>

ആകാശത്തിന്റെ നിറം ഓസ്കര്‍ പട്ടികയില്‍

തിരു: ഓസ്കര്‍ പുരസ്കാരത്തിന്് മത്സരിക്കുന്ന സിനിമകളുടെ പട്ടികയില്‍ ഡോ. ബിജു സംവിധാനം ചെയ്ത “ആകാശത്തിന്റെ നിറം” സ്ഥാനം പിടിച്ചു. ആകെ 282 ചിത്രങ്ങളാണ് ചുരുക്കപ്പട്ടികയിലുള്ളത്. ആദ്യമായാണ് ഒരു മലയാളചിത്രം ഈ പട്ടികയില്‍ ഇടം നേടുന്നത്. ഏകാന്ത ദ്വീപില്‍ ജീവിക്കുന്ന വൃദ്ധന്റെ വീട്ടില്‍ അപ്രതീക്ഷിത സാഹചര്യത്തില്‍ എത്തിയ മോഷ്ടാവിന്റെ മാനസികസംഘര്‍ഷമാണ് ചിത്രത്തിന്റെ പ്രമേയം. ദ്വീപിനപ്പുറമുള്ള സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ മോഷ്ടാവ് ഏറെ മോഹിക്കുന്നുണ്ടെങ്കിലും വൃദ്ധന്റെ മകനും ഊമയായ മകളും വേലക്കാരനുമടങ്ങുന്ന സ്നേഹത്തിന്റെ തുരുത്ത് വിട്ടൊഴിയാന്‍ അയാള്‍ക്ക് കഴിയുന്നില്ല.

Leave a Reply