728-pixel-x-90-2-learn
728-pixel-x-90
<< >>

ആം ആദ്മി മത്സരിക്കുന്ന കേരളത്തിലെ ആദ്യ അഞ്ച് മണ്ഡലങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം•ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുന്ന ആദ്യ അഞ്ച് മണ്ഡലങ്ങള്‍ ആം ആദ്മി പ്രഖ്യാപിച്ചു.തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് മത്സരിക്കുക.

നാല് മണ്ഡലങ്ങളില്‍ കൂടി മത്സരിക്കുന്ന കാര്യം സജീവ പരിഗണനയില്‍ ഉണ്ടെന്നു ഭാരവാഹികള്‍ അറിയിച്ചു.ഇതേ സംബന്ധിച്ചുള്ള അന്തിമ തീരുമാനം വരുന്ന പതിനഞ്ചാം തിയതി കൂടുന്ന സംസ്ഥാന സമിതി കൈക്കൊള്ളും.

സ്ഥാനാര്‍ത്ഥികള്‍ ആകാന്‍ 47 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.അപേക്ഷിച്ചിട്ടുള്ള വ്യക്തികള്‍ക്ക് വേണ്ടി പ്രത്യേക അഭിമുഖം  നടത്തും.സ്ഥാനാര്‍ഥികളെ അടുത്തമാസം തീരുമാനിക്കും.

INDIANEWS24 KOCHI

 

Leave a Reply