728-pixel-x-90-2-learn
728-pixel-x-90
<< >>

‘ആം ആദ്മി പാര്‍ട്ടി ദശാവതാരം പോലെ’

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയെ പ്രശംസിച്ച് കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്‌. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഎപിക്ക് നിര്‍ണായകപങ്ക് വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി എഎപിയെക്കുറിച്ച് ചിന്തിക്കുന്നു. എഎപി കാരണം ബിജെപിയുടെ ഉറക്കംതന്നെ പോയി. തങ്ങളാണ് ആം ആദ്മി പാര്‍ട്ടിയെന്നു സിപിഎം നേതാവ് പ്രകാശ്‌ കാരാട്ട് പറയുന്നു. നേരായ വഴിക്ക് പോയില്ലെങ്കില്‍ പഞ്ചാബിലെ അകാലിയെയും എഎപി വിഴുങ്ങും. ദശാവതാരം പോലെയാണ് ആം ആദ്മി പാര്‍ട്ടി. ഓരോ സംസ്ഥാനത്തും അവര്‍ക്ക് ഓരോ അവതാരങ്ങള്‍ ആയിരിക്കും’-ജയറാം രമേശ്‌ പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പില്‍ എഎപി നിര്‍ണായകമല്ലെന്ന് മറ്റൊരു കേന്ദ്രമന്ത്രി മനീഷ് തിവാരി പറഞ്ഞതിന് പിന്നാലെയാണ് ജയറാം രമേഷിന്റെ ഈ പ്രസ്താവന. വിപ്ലവകരമായി തുടങ്ങിയ പല പാര്‍ട്ടികളും പെട്ടെന്ന് ഇല്ലാതായതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ചരിത്രമെന്നായിരുന്നു തിവാരിയുടെ വാക്കുകള്‍.

എന്നാല്‍, എഎപിയെ കളിയായി കാണരുതെന്ന് ജയറാം രമേശ്‌ പറഞ്ഞു. അങ്ങനെ കാണുന്നത് തെറ്റാണെന്ന് അവര്‍ തെളിയിച്ചുകഴിഞ്ഞു. അഴിമതിക്ക് എതിരായും രാഷ്ട്രീയത്തിലെ സന്മാര്‍ഗികത, ലാളിത്യം എന്നിവയ്ക്ക് അനുകൂലവുമായാണ് എഎപി വാദിക്കുന്നത്. അടിസ്ഥാനമൂല്യങ്ങളാണവ- ജയറാം രമേശ്‌ പറഞ്ഞു.

അതേസമയം ഈ പ്രസ്താവനയുടെ പേരില്‍ ജയറാം രമേഷിനെ കോണ്‍ഗ്രസ് നേതൃത്വം ശാസിച്ചു.

Leave a Reply