728-pixel-x-90-2-learn
728-pixel-x-90
<< >>

ആം ആദ്മി പാര്‍ട്ടി ജനങ്ങളെ വഞ്ചിച്ചു : ബി ജെ പി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ പട നയിച്ച് വോട്ട് നേടിയ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ചതിലൂടെ ഡല്‍ഹിയിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബി.ജെ.പി നിയമസഭാകക്ഷി നേതാവ് ഹര്‍ഷ വര്‍ധന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെതിരെയാണ് ജനങ്ങള്‍ വോട്ട് ചെയ്ത്. ഇപ്പോള്‍ അതേ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ആം ആദ്മി സര്‍ക്കാരുണ്ടാക്കുന്നതെന്നും ഹര്‍ഷ വര്‍ധന്‍ കുറ്റപ്പെടുത്തി.അഴിമതിക്കെതിരെ പടപൊരുതിയവര്‍ അവരുടെ അടിസ്ഥാനതത്വങ്ങളില്‍ തന്നെ വിട്ടുവീഴ്ചചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ നല്‍കിയിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് ദല്‍ഹിയില്‍ അറിയിച്ചു.
അതേ ജനാഭിപ്രായം അറിയാന്‍ നടത്തിയ വാര്‍ഡ്തല യോഗങ്ങളില്‍ ഭൂരിഭാഗം പേരും സര്‍ക്കാറുണ്ടാക്കുന്നതിനെ അനുകൂലിച്ചതായി ആം ആദ്മി പാര്‍ട്ടി തിരിച്ചടിക്കുന്നു. 5.25 ലക്ഷം പേര്‍ പങ്കെടുത്തുവെന്ന് ആം ആദ്മി അവകാശപ്പെടുന്ന ജനഹിത പരിശോധനയില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കണമെന്ന അഭിപ്രായക്കാരായിരുന്നു എന്നാണ് എ എ പിയുടെ വാദം. ഡിസംബര്‍ 29-ന് രാംലീല മൈതാനത്ത് നിയമസഭയുടെ പ്രത്യേകസമ്മേളനം വിളിച്ച് ജനലോക്പാല്‍ ബില്‍ പാസാക്കുമെന്നും എ.എ.പി. പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപികരനവുമായി ബന്ധപ്പെട്ട് ഏറെസമയം “പാഴായതുകൊണ്ട്” ഇത് ഒരാഴ്ചത്തേക്ക് നീട്ടിവെക്കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചു.
പുതിയ സംഭവവികാസങ്ങള്‍ മുഖം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് പിടിവള്ളിയാകുമെന്നു കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു.തങ്ങളാണ് യഥാര്‍ത്ഥ ബദല്‍ എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.ഏതായാലും കടുത്ത പരീക്ഷണഘട്ടമാണ് എ എ പിയെ കാത്തിരിക്കുന്നത്.

SANU INDIANEWS24.com

Leave a Reply