ആലപ്പുഴ:ആംആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ ആദ്യ വിജയം.ആലപ്പുഴ ജില്ലയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആപ്പിന് കേരളത്തില്‍ അക്കൗണ്ട് തുറക്കാനായത്.
ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചാത്ത് 22-ാം വാര്‍ഡില്‍ ആപ്പിന്റെ ടോമി ഇലശേരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത് മൂന്ന് വോട്ടിനാണ്.സിപിഐ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ടോമി ഒന്നര വര്‍ഷം പഞ്ചായത്ത് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്നു.അര്‍ത്തുങ്കല്‍ പഞ്ചായത്ത് രൂപീകരണവുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ വാര്‍ഡ് അംഗം സ്ഥാനം രാജി വച്ച് എഎപി സ്ഥാനാര്‍ഥിയായി മത്സരിക്കുകയായിരുന്നു.
INDIANEWS24.COM A L P