728-pixel-x-90-2-learn
728-pixel-x-90
<< >>

കേജിര്‍വാളിനെതിരെ പാര്‍ട്ടി എംഎല്‍എ

ആം ആദ്മി പാര്‍ട്ടി എംഎല്‍ എ വിനോദ് കുമാര്‍ ബിന്നി അരവിന്ദ്‌ കേജിര്‍ വാളിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി.അരവിന്ദ് കെജ്രിവാള്‍ നുണയനാണെന്നും, പാര്‍ട്ടി നയങ്ങളില്‍ നിന്ന് പിന്നോട്ടുപോകുകയാണെന്നും ബിന്നി ആരോപിച്ചു.വിനോദ് കുമാര്‍ ബിന്നി മന്ത്രിസ്ഥാനവും ലോക്സഭ സീറ്റും ആവശ്യപ്പെട്ട് തന്നെ സമീപിച്ചെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ദില്ലിയില്‍ അധികാരത്തില്‍ വന്നതിന് ശേഷം പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പിന്നോട്ടുപോയെന്നും ഇതില്‍ ജനങ്ങള്‍ക്ക് നിരാശയുണ്ടെന്നും എഎപി എംഎല്‍എ വിനോദ് കുമാര്‍ ബിന്നി പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും ബിന്നി വിമര്‍ശനവുമായി രംഗതെത്തി. അരവിന്ദ് കെജ്രിവാള്‍ തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങളല്ല ഇപ്പോള്‍ നടപ്പാക്കുന്നതെന്നും കെജ്രിവാള്‍ കള്ളം പറയുകയാണെന്നും ബിന്നി തുറന്നടിച്ചു. നാളെ വാര്‍ത്താസമ്മേളനം വിളിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും ബിന്നി പറഞ്ഞു. പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്നും ബിന്നി ഭീഷണി മുഴക്കി.

വിനോദ് കുമാര്‍ ബിന്നിയുടെ പ്രസ്താവന വന്ന ഉടന്‍ മറുപടിയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. മന്ത്രിസ്ഥാനം ചോദിച്ചും ലോക്സഭ സീറ്റ് ആവശ്യപ്പെട്ടും ബിന്നി തന്നെ സമീപിച്ചെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ബിന്നിക്ക് പരാതികള്‍ ഉണ്ടെങ്കില്‍ എംഎല്‍എമാരുടെ യോഗത്തിലാണ് പറയേണ്ടതെന്നും, അധികാരം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് ഇത് രണ്ടാം തവണയാണ് ലക്ഷ്മി നഗര്‍ എംഎല്‍എ വിനോദ് കുമാര്‍ ബിന്നി രംഗത്തെത്തുന്നത്.

എന്നാല്‍ വിനോദ് കുമാറിനൊപ്പം ആം ആദ്മി പാര്‍ട്ടിയില്‍ ആരും തന്നെ ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.അതുകൊണ്ട് തന്നെ ഇത് ഒരു ഒറ്റപ്പെട്ട ശബ്ദമായി നിലച്ചു പോകും എന്നാണ് ദില്ലിയിലെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ വിലയിരുത്തന്നത്.

Leave a Reply