728-pixel-x-90-2-learn
728-pixel-x-90
<< >>

ആം ആദ്മിയെ പുകഴ്ത്തി മോഹന്‍ലാല്‍

തിരുവനന്തപുരം: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വന്‍വിജയം ഉണ്ടാക്കിയ ആം ആദ്മി പാര്‍ട്ടിയെ പുകഴ്ത്തി സൂപ്പര്‍താരം മോഹന്‍ലാല്‍. thecompleteactor.com എന്ന തന്‍റെ വെബ്സൈറ്റില്‍ എഴുതിയ കുറിപ്പിലാണ് ലാലിന്‍റെ പരാമര്‍ശങ്ങള്‍.
രാഷ്ട്രീയവും പരദൂഷണവും താന്‍ പറയാറില്ലെന്ന ആമുഖത്തോടെ തുടങ്ങുന്ന ലാല്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം അദ്ഭുതത്തോടെയാണ് കണ്ടതെന്ന് പറയുന്നു. നിലവിലെ വ്യവസ്ഥയോടുള്ള എതിര്‍പ്പും പുതിയ വ്യവസ്ഥിതിക്ക് വേണ്ടിയുള്ള ആഗ്രഹവുമാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. പുതിയ തലമുറയെ അരാഷ്ട്രീയവാദികളെന്നാണ് പലരും വിളിച്ചിരുന്നത്‌. ഈ അരാഷ്ട്രീയവാദികള്‍ പക്ഷേ 28 സീറ്റില്‍ ജയിച്ചു. അതെന്തുകൊണ്ടാണ്. ഒരു കുഞ്ഞ് പിറക്കുന്നതുപോലെ എന്നാണ് എഎപിയുടെ ജയത്തെ ലാല്‍ വിശേഷിപ്പിക്കുന്നത്.

Leave a Reply