728-pixel-x-90-2-learn
728-pixel-x-90
<< >>

ആം ആദ്മിക്ക് രാഷ്ട്രപതിയുടെ പച്ചക്കൊടി

ന്യൂഡല്‍ഹി• ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് സര്‍ക്കാരുണ്ടാക്കാന്‍ രാഷ്ട്രപതിയുടെ പച്ചക്കൊടി .   അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ മറ്റന്നാള്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും. സത്യപ്രതിജ്ഞയുടെ ക്രമീകരണങ്ങള്‍ സംബന്ധിച്ചു ഡല്‍ഹി ചീഫ് സെക്രട്ടറി രാവിലെ കേജരിവാളിന്‍റെ വീട്ടിലെത്തി ചര്‍ച്ച നടത്തി.

ലഫ്റ്റനന്‍റ് ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണു രാഷ്ട്രപതി ആം ആദ്മി പാര്‍ട്ടിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അനുമതി നല്‍കിയത്.

രാഷ്ട്രപതിയുടെ തീരുമാനം വന്ന ഉടന്‍ തന്നെ  ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നു മന്ത്രിമാരെയും അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട  പദ്ധതികളേയും കുറിച്ചു ചര്‍ച്ച ചെയ്തു. മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, വിനോദ് കുമാര്‍ ബിന്നി, സോംനാഥ് ഭാരതി, രാഖി ബിര്‍ള തുടങ്ങിയവര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണു വിവരം.

Leave a Reply