728-pixel-x-90-2-learn
728-pixel-x-90
<< >>

എഎപിക്ക് നിരുപാധിക പിന്തുണയില്ല:ഷീല

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ഡല്‍ഹിക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയട്ടെയെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ ഷീല ദീക്ഷിത്. എ.എ.പിയുടെ ചില വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പ്രയാസമുള്ളതാണ്. എങ്കിലും ജനങ്ങള്‍ അവരെ വിശ്വസിക്കുന്നത് പോലെ ആ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് അവര്‍ പറഞ്ഞു.
 
കോണ്‍ഗ്രസ്സ് ആം ആദ്മി പാര്‍ട്ടിക്ക് ഉപാധികളോടെയാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഷീല വ്യക്തമാക്കി. എ.എ.പിയുടെ പദ്ധതികള്‍ക്കാണ് കോണ്‍ഗ്രസ്സ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Leave a Reply