jio 800x100
jio 800x100
728-pixel-x-90
<< >>

അർജുനൻ മാസ്റ്റർ പോയി…എന്നേയും സഹായിച്ചിരുന്നു

അർജുനൻ മാസ്റ്റർ പോയി…
ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങൾക്കു സംഗീതം പകർന്നു. എന്നേയും സഹായിച്ചിരുന്നു…
1998-99ൽ, ദൂരദർശനിൽ മലയാള വാർത്തകൾക്ക് ശേഷമുള്ള 15 മിനിറ്റ് “രംഗ ഗീതം” എന്ന നാടക ഗാനപരിപാടിയുണ്ടായിരുന്നു.
സിനിമാ സാങ്കേതിക നിലവാരത്തിലേക്ക്‌ പുനചിത്രീകരണം നടത്തിയാണ് ഗാനങ്ങൾ തയ്യാറാക്കിയിരുന്നത്. പണച്ചിലവുണ്ടായിരുന്ന ഏർപ്പാടായതിനാൽ ബന്ധപ്പെട്ടവരുടെ എല്ലാം അനുവാദം വാങ്ങിയായിരുന്നു ചിത്രീകരണം.
മഹന്മാർ എന്നറിയുന്ന പല കവി-സംഗീതജ്ഞരും ആട്ടിയിറക്കിയപ്പോൾ, എത്രപാട്ടുവേണമെങ്കിലും എടുത്തോ എന്ന് പറഞ്ഞ് മാസ്റ്റർ വളരെയധികം പ്രൊത്സാഹിപ്പിച്ചു. മാസ്റ്ററുടെ ഔത്സുക്യം എനിക്ക് ഏറെ ഉർജ്ജം നൽകി….
അങ്ങനായാണ് ആപരിപാടി സാർത്ഥകമായത്.

1936 മാർച്ച് 1–ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായാണ് മാഷ് ജനിക്കുന്നത്. ആറ്മാസം പ്രായമുള്ളപ്പോൾ അച്ഛൻ മരിച്ചു. ദാരിദ്രം നിറഞ്ഞ കുട്ടിക്കാലമായിരുന്നു. കൊച്ച് അർജ്ജുനനേയും അദ്ദേഹത്തിന്റെ ജേഷ്ഠൻ പ്രഭാകരനേയും അമ്മ പഴനിയിലെ ജീവകാരുണ്യ ആനന്ദാശ്രാമത്തിൽ അയച്ചു. അവിടെ വെച്ച് ആശ്രമാധിപനായ നാരായണസ്വാമിയാണ് അർജ്ജുനന്റെ പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞത്. നാരായണസ്വാമി എർപ്പെടുത്തിയ സംഗീതാധ്യാപകന്റെ കീഴിൽ ഏഴ് വർഷം അദ്ദേഹം സംഗീതം അഭ്യസിച്ചു.

ആശ്രമവാസികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഫോർട്ടുകൊച്ചിയിലേയ്ക്ക് മടങ്ങി. സംഗീതകച്ചേരികൾ നടത്തിയും കൂലിവേല ചെയ്തും നടന്ന കൗമാരത്തിൽ സംഗീതപഠനം തുടരണമെന്നു മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അതിനു കഴിഞ്ഞില്ല. പകരക്കാരനായാണ് മാഷ്‌ ആദ്യമായി നടകത്തിന് സംഗീതം പകരുന്നത്. പള്ളിക്കുറ്റം എന്ന നാടകത്തിന് സംഗീതം പകർന്നുകൊണ്ടാണ് എം കെ അർജ്ജുനൻ മാസ്റ്റർ തന്റെ സംഗീതസംവിധാനം ആരംഭിക്കുന്നത്. തുടർന്ന് കുറ്റം പള്ളിക്ക്് എന്ന നാടകത്തിനും സംഗീതം പകർന്നു.

അതിന് ശേഷം ചങ്ങനാശ്ശേരി ഗീത, പീപ്പിൾസ് തിയറ്റർ, ദേശാഭിമാനി തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി തുടങ്ങിയ നാടക സമിതികളിൽ പ്രവർത്തിച്ച അദ്ദേഹം 300 ഓളം നാടകങ്ങളിലായി ഏകദേശം 800 ഓളം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. നാടകരംഗത്തു പ്രവർത്തിക്കവേ, ദേവരാജൻ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് അർജ്ജുനൻ മാസ്റ്ററിന്റെ ജീവിതത്തിലെ മറ്റൊരു അധ്യായം തുടങ്ങുന്നത്. ദേവരാജൻ മാഷിനു വേണ്ടി നിരവധി ഗാനങ്ങൾക്ക് അദ്ദേഹം ഹാർമോണിയം വായിച്ചു.

കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെയാണ് അർജ്ജുനൻ മാസ്റ്റർ സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്. ചിത്രത്തിലെ മാനത്തിൻമുറ്റത്ത്, ഹൃദയമുരുകീ നീ എന്നീ ഗാനങ്ങൾശ്രദ്ധേയങ്ങളായി തുടർന്ന് നിരവധി ചിത്രങ്ങൾക്ക് അർജ്ജുനൻ മാസ്റ്റർ ഈണം നൽകിയിട്ടുണ്ട്. വയലാർ, പി. ഭാസ്‌കരൻ, ഒ. എൻ. വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ശ്രീകുമാരൻതമ്പി അർജ്ജുനൻ ടീമിന്റെ ഗാനങ്ങൾ വളരെയേറെ ജനപ്രീതി നേടി. ഇന്ത്യയുടെ സംഗീത സാമ്രാട്ട് എ ആർ റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ച് തുടങ്ങിയത് അർജ്ജുനൻ മാസ്റ്ററുടെ കീഴിലായിരുന്നു.

റിലീസ് ആകാനിരിക്കുന്ന ‘വെളളാരം കുന്നിലെ വെള്ളിമീനുകള്‍’ എന്ന ചിത്രത്തിനു വേണ്ടിയാണ് അർജുനന്‍ മാസ്റ്റർ അവസാനമായി സംഗീതം നൽകിയത്.

Adv. V. JAYAPRADEEP

Leave a Reply