jio 800x100
jio 800x100
728-pixel-x-90
<< >>

അഹിന്ദുക്കളുടെ പ്രവേശനം: സര്‍ക്കാര്‍ മുന്‍കൈയ്യെടുത്താല്‍ സഹകരിക്കാമെന്ന് ഗുരുവായൂര്‍ തന്ത്രി

തൃശ്ശൂര്‍: അഹിന്ദുക്കളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്താല്‍ സഹകരിക്കാന്‍ തയ്യാറെന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്. എല്ലാ ആചാരങ്ങളും കാലഘട്ടത്തിനനുസരിച്ച് മാറും എന്ന് പറഞ്ഞ അദ്ദേഹം മാറ്റങ്ങള്‍ കണ്ടറിഞ്ഞ് മുന്‍കൈയ്യെടുക്കേണ്ടത് സര്‍ക്കാരാണെന്ന് അഭിപ്രായപ്പെട്ടു.

രാജഭരണം അവസാനിച്ചതോടെ ക്ഷേത്രം സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാരിനാണ് അധികാരം. അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് തന്ത്രി, പണ്ഡിത സമൂഹങ്ങളുമായി ആലോചിച്ച് നിയമാവലി ഉണ്ടാക്കണമെന്നും ദിനേശന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.

INDIANEWS24.COM TSR

Leave a Reply