728-pixel-x-90-2-learn
728-pixel-x-90
<< >>

അഹമ്മദാബാദ്-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിന് ചാവേര്‍ ബോംബ് ഭീഷണി

അഹമ്മദാബാദ്:എയര്‍ ഇന്ത്യയുടെ അഹമ്മദാബാദില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിന്‌ ചാവേര്‍ ബോംബ് ഭീഷണി.വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിക്കും ശനിയാഴ്ച്ച പുലര്‍ച്ചയ്ക്കും ഇടയിലുള്ള വിമാനത്തിലായിരിക്കും ആക്രമണമെന്നാണ് ഭീഷണി.ഭീഷണിക്ക് പിന്നില്‍ ഐ എസ് ഭീകരരാണെന്നാണ് സൂചന.ഇതേ തുടര്‍ന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബി സി എ എസ്)യുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു.

അഹമ്മദാബാദില്‍ നിന്നും 24 ന് രാത്രി പുറപ്പെടുന്ന വിമാനം മുംബൈയിലെത്തി അവിടെ നിന്നും 25ന് പുലര്‍ച്ചെയാണ് കൊച്ചിയിലേക്ക് തിരിക്കുക.ഈ രണ്ട് യാത്രയ്ക്കിടയില്‍ ഒന്നിലായിരിക്കും ആക്രമണമെന്നാണ് ഭീഷണി.ഇതേ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കാര്യക്ഷമമായ പരിശോധന നടത്തി സുരക്ഷാ മുന്‍കരുതല്‍ ശക്തിപ്പെടുത്തണമെന്ന് ബി സി എ എസ് നിര്‍ദ്ദേശിച്ചു.

ഭീഷണിയെ തുടര്‍ന്ന് യാത്രക്കാരെ പരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.വിമാനം തട്ടിക്കൊണ്ടുപോയേക്കാമെന്ന മുന്‍കരുതലില്‍ മുംബൈയില്‍ ഹൈജാക്കിങ് വിരുദ്ധ യുണിറ്റും ജാഗരൂകരായി സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്.കൊച്ചിയില്‍ വിമാനത്താവള ഡയറക്ടര്‍ എ സി കെ നായരുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.ഇവിടെയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.

INDIANEWS24.COM NATIONAL DESK

Leave a Reply