728-pixel-x-90-2-learn
728-pixel-x-90
<< >>

അസീസ്‌ മന്ത്രിയാകുമെന്നു ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: അടുത്ത് നടക്കാനിരിക്കുന്ന ലയനത്തിനുശേഷം പാർട്ടിയുടെ തീരുമാനമനുസരിച്ച്  എ.എ.അസീസ് മന്ത്രിയാകുമെന്ന് ആർ.എസ്.പി (ബി)​ നേതാവ് ഷിബു ബേബിജോണ്‍ പറഞ്ഞു. അതേ സമയം കൂടുതല്‍ വകുപ്പുകൾ വേണമെന്ന് ഇപ്പോൾ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പ്രസ്താവിച്ചു.കോവൂര്‍ കുഞ്ഞുമോനും അസീസുമാണ് അടുത്തിടെ ഇടതു മുന്നണിയില്‍ നിന്ന് കൂറ് മാറി യു ഡി എഫിലെത്തിയത്.

aziz

മുഖ്യമന്ത്രിയുടെ മന്ത്രിസഭാ പുനസംഘടന കീറാമുട്ടിയാകുമെന്നാണ് ഏകദേശം ഉറപ്പായി.ഗണേഷ് കുമാറിന്റെ പുന പ്രവേശനവും അസീസിന്റെ മന്ത്രിസ്ഥാനവുമൊക്കെ ഒരുമിച്ച് പരിഹരിക്കാന്‍ മാന്ത്രിക വടി തന്നെ വേണ്ടി വരുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.ഐ ഗ്രൂപ്പ് പുന സംഘടനയ്ക്ക് എതിരാണ് എന്നതും പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.വി എം സുധീരന്റെയും രമേഷ് ചെന്നിത്തലയുടെയും നിലപാടുകളും തലവേദന സൃഷ്ടിക്കുന്നുണ്ട് മുഖ്യമന്ത്രിക്ക്.പുനസംഘടന തല്‍ക്കാലം നീട്ടി വയ്ക്കാന്‍ സാധ്യതയുണ്ട് എന്ന് സൂചനയുണ്ട്.

INIDANEWS24 TVPM

Leave a Reply