728-pixel-x-90-2-learn
728-pixel-x-90
<< >>

അസാധു നോട്ടുകളുണ്ടെങ്കില്‍ ശിക്ഷ; ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കയച്ചു

ന്യൂഡല്‍ഹി: അസാധുവാക്കിയ അഞ്ഞൂറ്, ആയിരം നോട്ടുകള്‍ കൈവശം വെക്കുന്നവരെ ശിക്ഷിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി. വരുന്ന മാര്‍ച്ച് 31ന് ശേഷം നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക്‌ നാല് വര്‍ഷം തടവ് ശിക്ഷ ലഭിച്ചേക്കാമെന്നാണ് സൂചന.കേന്ദ്ര മന്ത്രിസഭായോഗം രൂപംനല്‍കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചുകൊടുത്തിരിക്കുകയാണ്.

കഴിഞ്ഞ മാസം എട്ടിനാണ് അടിയന്തര വിജ്ഞാപനത്തിലൂടെ കേന്ദ്രം പഴയനോട്ടുകള്‍ അസാധുവാക്കിയത്. ഇവ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള കാലാവധി ഈ മാസം 30ന് അവസാനിക്കും.അതിനു ശേഷം റിസര്‍വ് ബാങ്കിന്റെ കൗണ്ടറുകള്‍ വഴി നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരമുണ്ടാകും. ഇവിടെ നിന്നും കാരണം കാണിച്ച് നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള കാലാവധി മാര്‍ച്ച് 31 വരെയാണ്. ഇതിനു ശേഷം നോട്ടുകള്‍ കൈവശം സൂക്ഷിക്കുന്നവരെയാണ് ശിക്ഷിക്കുക. പഴയ നോട്ടുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയാല്‍ 5000 രൂപ പിഴ ഈടാക്കാനും തീരുമാനമുണ്ട്.നോട്ടുകള്‍ അസാധുവാക്കിയതിന് നിയമ പരിരക്ഷ നല്‍കുന്ന വ്യവസ്ഥകളും ഓര്‍ഡിനന്‍സിലുള്ളതായി അറിയുന്നു.

INDIANEWS24.COM NEWDELHI

Leave a Reply