അസഭ്യ വര്‍ഷം ചൊരിഞ്ഞ വിവാദ ഫോണ്‍ സംഭാഷണത്തെ കുറിച്ച് തനിക്ക ഖേദമില്ലെന്ന് നടന് മുകേഷ്.വാട്സ് ആപ്പിലൂടെ പ്രചരിച്ചി മുകേഷിന്റെ ഫോണ്‍ സംഭാഷണം വിവാദമായിരുന്നു.ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിമാറിയിരുന്നു.
സ്മാര്‍ട് ഫോണുകളും മൊബൈലുകളും കൊടികുത്തിവാഴുന്ന ഇക്കാലത്ത് നടക്കുന്ന തട്ടിപ്പുകള്‍ക്കിടെ താരങ്ങള്‍ വലിയ പ്രശ്നങ്ങളാണ് അനുഭവിക്കേണ്ടിവരുന്നത്.താന്‍ നടത്തിയ തെറിവിളികള്‍ സാധാരണ രീതിയിലുള്ള പ്രതികരണം മാത്രമായിരുന്നു.അതിന് ഇത്രയേറെ പ്രചാരണം നല്‍കേണ്ട ആവശ്യമില്ലായെരുന്നുവെന്നും മുകേഷ് അഭിപ്രായപ്പെട്ടു.അത് തെറ്റായിരുന്നില്ലെന്നാണ് എന്റെ നിലപാട് ഇനി എന്തുതന്നെ സംഭവിച്ചാലും തന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ല.സെലിബ്രിറ്റികളെ മനപ്പൂര്‍വ്വം ദേഷ്യം പിടിപ്പിച്ച് ഫോണ്‍കോളുകളും മറ്റും വൈറലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇത്തരം സംഭവങ്ങളെ കണക്കാക്കണം.ഇങ്ങനെ പല താരങ്ങള്‍ക്കും ശല്യമായ ഫോണ്‍കോളുകള്‍ വരാറുണ്ട്.തന്നെ ആര് വിളിച്ചാലും നേരിട്ട് ഫോണില്‍ കിട്ടും.മറ്റു താരങ്ങളില്‍ മിക്കവരും ആദ്യം ഡ്രൈവര്‍മാരോ മാനേജര്‍മാരോ ആയിരിക്കും ഫോണെടുക്കുക.
INDIANEWS24.COM Movies