728-pixel-x-90-2-learn
728-pixel-x-90
<< >>

അശ്ളീല സീഡികളുമായി ഷാര്‍ജയില്‍ ബംഗ്ളാദേശി പിടിയില്‍

ദുബൈ: 5000 അശ്ളീല സീഡികളുമായി ഷാര്‍ജയിലെ താമസ സ്ഥലത്തുനിന്ന് യുവാവിനെ അറസ്റ്റ് ചെയ്തു.
ഇന്‍ഡസ്ട്രിയല്‍ ഏരിയ നമ്പര്‍ ആറില്‍ നിന്നാണ് ബംഗ്ളാദേശി യുവാവിനെ പിടികൂടിയത്. താമസ സ്ഥലം കേന്ദ്രീകരിച്ച് ഇയാള്‍ അശ്ളീല സീഡി വില്‍പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
സീഡികള്‍ പകര്‍ത്താനുള്ള ആധുനിക ഉപകരണങ്ങളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. പ്രതിയെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി.
എല്ലാമാസവും രണ്ടും മൂന്നും പേരെ അശ്ളീല സീഡികളുമായി പൊലീസ് പിടികൂടുന്നുണ്ട്. ഇത്തരക്കാരെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. 800151, 065632222 എന്നീ നമ്പറുകളിലാണ് അറിയിക്കേണ്ടത്.

Leave a Reply