728-pixel-x-90-2-learn
728-pixel-x-90
<< >>

അശ്ലീല വീഡിയോകള്‍ തടയാന്‍ വാട്‌സ്ആപ്പ് സംവിധാനമൊരുക്കും

ന്യൂഡല്‍ഹി:അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനുള്ള സംവിധാനമൊരുക്കാന്‍ വാട്‌സ്ആപ്പ് തയ്യാറായേക്കും.ലൈംഗികാതിക്രമ വീഡിയോകളടക്കം പ്രചരിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി വാട്‌സ് ആപ്പിന് നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് പ്രമുഖ ആശയ വിനിമയ ആപ്ലിക്കേഷന്‍ പുതിയ മാര്‍ഗം തേടുന്നത്.

ഒരു പുതിയ സംവിധാനം കണ്ടെത്തി അതിലൂടെ അശ്ലീല വീഡിയോകള്‍ തിരിച്ചറിഞ്ഞ് അവ കളയാനാണ് വാട്‌സ്ആപ്പ് നോക്കുന്നത്.എന്നാല്‍ ഇതിന് നിരവധി പരിമിതികളുണ്ടെന്നും അധികൃതര്‍ പറയുന്നു.കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അക്രമികള്‍ തമ്മിലുള്ള ആശയ വിനിമയവും മിക്കാവാറും വാട്‌സാപ്പിലൂടെയാവും നടത്തുക. എന്‍ക്രിപ്റ്റ് ആയതിനാല്‍ സന്ദേശങ്ങള്‍ സ്വകാര്യമാകുന്നു എന്നാണ് പൊതുവില്‍ വാട്ട്‌സ്ആപ്പിനെതിരായ പരാതി.

ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക വശങ്ങള്‍ വിശദീകരിക്കാന്‍ വാട്‌സ്ആപ്പ് പ്രതിനിധികള്‍ കോടതിയിലെത്തും.വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സര്‍ക്കാര്‍ പാനലുമായി സഹകരിക്കാന്‍ ഒരുക്കമാണെന്നും കഴിഞ്ഞ ദിവസം അവര്‍ അറിയിച്ചിരുന്നു.

INDIANEWS24.COM NEWDELHI

Leave a Reply