jio 800x100
jio 800x100
728-pixel-x-90
<< >>

അവാര്‍ഡ് വിതരണ ചടങ്ങിന്‌ താരങ്ങള്‍ എത്തിയില്ല; മുഖ്യമന്ത്രിയുടെ വിമര്‍ശനം

കണ്ണൂര്‍: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്ന സിനിമാതാരങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. അവാര്‍ഡ് കിട്ടുന്നവര്‍ മാത്രം വരുന്നത് ശരിയായ രീതിയല്ലെന്ന് അദ്ദേഹം പൊതുസമ്മേളനത്തില്‍ പറഞ്ഞു.

ചടങ്ങില്‍ മുഖ്യധാരാ സിനിമാ പ്രവര്‍ത്തകര്‍ ഉണ്ടാവാതിരുന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് അവാര്‍ഡുകള്‍. ഇതിനെ സിനിമാലോകം ശരിയായ രീതിയില്‍ കാണുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് പിണറായി പറഞ്ഞു. ചടങ്ങിന് വിശിഷ്ടാതിഥികളായി ക്ഷണിക്കപ്പെട്ടിരുന്ന മധു, ഷീല, മഞ്ജു വാരിയര്‍ എന്നിവരും എത്തിയിരുന്നില്ല.

INDIANEWS24.COM Kannur

Leave a Reply