728-pixel-x-90-2-learn
728-pixel-x-90
<< >>

അവസാന പന്തില്‍ മുന്നിലെത്തിയ ഓസ്ട്രേലിയയ്ക്ക് ഇന്ത്യന്‍ പര്യടനത്തില്‍ വിജയത്തുടക്കം

വിശാഖപട്ടണം:ഇന്ത്യയ്ക്കെതിരെ അവസാന പന്തില്‍ വിജയിച്ചു ആസ്ട്രേലിയ പരമ്പരയ്ക്ക് തുടക്കമിട്ടു. അവസാന ആറു പന്തിൽ 14 റണ്ണടിച്ചാണ് ഓസ്ട്രേലിയ  പ്രഥമ ട്വന്റി20 മത്സരത്തില്‍ ആവേശ വിജയം സ്വന്തമാക്കിയ. പാറ്റ‌്കമ്മിൻസും (7) റിച്ചാർഡ‌്സണുമാണ‌് (7) വിജയമൊരുക്കിയത‌്.

ബൌളര്‍മാര്‍ക്ക് കൃത്യമായ മേല്‍ക്കൈയുണ്ടായിരുന്ന മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഓപ്പണർ ലോകേഷ‌് രാഹുൽ ഒഴികെ മറ്റാരും തിളങ്ങാതെ പോയപ്പോൾ ഇന്ത്യയുടെ സ‌്കോർ 126 റണ്ണിലൊതുങ്ങി. ഉമേഷ‌് യാദവിന്റെ അവസാന ഓവറിൽ ഓസീസിന‌് ജയിക്കാൻ 14 റൺ വേണ്ടിയിരുന്നു. കമ്മിൻസും റിച്ചാർഡ‌്സണും നേടിയ രണ്ട‌് ഫോറുകൾ കളിയുടെ ഗതി നിര്‍ണ്ണയിച്ചു. അവസാന പന്തിൽ കമ്മിൻസ‌് രണ്ടു റൺ ഓടിയെടുത്തതോടെ ഓസീസിന‌് വിജയമൊരുങ്ങി.ടോസ‌് നഷ‌്ടപ്പെട്ട‌് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക‌് തുടക്കം പിഴച്ചു. മൂന്നാം ഓവറിൽ രോഹിത‌് ശർമ (5) പുറത്തായി.ആദം സാംബയെ ഉയർത്തിയടിച്ച കോഹ‌്‌ലിയെ (24) ബൗണ്ടറി ലൈനിനടുത്ത‌് കോൾട്ടർ നൈൽ പിടികൂടി. വന്‍ പ്രതീക്ഷയുമായെത്തിയ  ഋഷഭ‌് പന്ത് ഇല്ലാത്ത റണ്ണിന‌് ഓടിഅഞ്ചു റണ്‍സ് മാത്രമെടുത്ത് റണ്‍ ഔട്ടായി. ദിനേശ‌് കാർത്തിക്കും (1) ക്രുണാൽ പാണ്ഡ്യയും (1) ശോഭിച്ചില്ല. ഒരറ്റത്ത‌് ധോണി 37 പന്തിൽ 29 റൺ നേടി പിടിച്ചു നിന്നു.ഇരുപതാം ഓവറിൽ ധോണി ഒരു സിക‌്സർ പറത്തിയതാണ‌് ഏക ആശ്വാസം. ആദ്യ പത്ത‌് ഓവറിൽ 80 റണ്ണടിച്ച ഇന്ത്യ അവസാന പത്തിൽ നേടിയത‌് 46 റൺസ് മാത്രമായിരുന്നു.കൗൾട്ടർ നൈൽ നാലോവറിൽ 26 റൺ വഴങ്ങി മൂന്ന‌് വിക്കറ്റെടുത്തു.20 ഓവറിൽ ഇന്ത്യയുടെ ബാറ്റിങ് ഏഴ‌് വിക്കറ്റ‌് നഷ‌്ടത്തിൽ 126 റണ്ണിൽ അവസാനിച്ചു.

അവസാന സ്കോര്‍ നില :  ഇന്ത്യ 7–-126. ഓസ‌്ട്രേലിയ 7–-127.പരമ്പരയിലെ രണ്ടാമത്തെ മത്സരം ഫെബ്രുവരി 27ന‌് ബംഗളൂരുവില്‍ നടക്കും

INDIANEWS24 SPORTS DESK

 

Leave a Reply