728-pixel-x-90-2-learn
728-pixel-x-90
<< >>

അവസരം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് പാകിസ്താനില്‍ ക്രിക്കറ്റ് താരത്തിന്റെ ആത്മഹത്യാശ്രമം

കറാച്ചി: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തില്‍ പാക് ക്രിക്കറ്റ്താരത്തിന്റെ ആത്മഹത്യാശ്രമം. തുടര്‍ച്ചയായി ടീമില്‍ നിന്നും ഒഴിവാക്കിയതതിലുള്ള നിരാശയാണ് കാരണമെന്നറിയുന്നു. പാകിസ്താനിലെ വലംകൈയ്യന്‍ പേസ് ബോളര്‍ ഗുലാം ഹൈദര്‍ അ്ബ്ബാസ് ആണ് ലാഹോര്‍ സിറ്റി ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സ്‌റ്റേഡിയത്തില്‍ ക്വയ്ദ് ഇ അസം ട്രോഫിക്കായുള്ള മത്സരം നടക്കുന്നതിനിടെ അവിടെയെത്തിയ താരം ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുമ്പോള്‍ കാണികളുടെ കണ്ണില്‍പ്പെടുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാരെത്തിയാണ് താരത്തെ പിന്തിരിപ്പിച്ചത്. ലാഹോര്‍ അസോസിയേഷനിലെ താരമാണ് അബ്ബാസ്. ക്ലബ്ബ്, സോണല്‍ തലങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ചവെച്ചിട്ടും ദരിദ്ര പശ്ചാത്തലമുള്ളതിനാല്‍ തന്നെ അധികൃതര്‍ തുടര്‍ച്ചയായി അവഗണിക്കുകയാണെന്നും ഇതില്‍ നാരാശനായാണ് ആത്മഹത്യ ചെയ്യാനൊരുങ്ങിയതെന്നും ഇയാള്‍ പറഞ്ഞു.

താന്‍ മരിച്ചാല്‍ ഈസ്റ്റ് സോണ്‍ ഒഫീഷ്യല്‍സും ലാഹോര്‍ ക്രിക്കറ്റ് അസോസിയേഷനും ആയിരിക്കും ഉത്തരവാദികളെന്ന് പറഞ്ഞ അബ്ബാസ് ആത്മഹത്യ ചെയ്യാനുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ലാഹോര്‍ ടീമിനായി കളിക്കാന്‍ അവസരം ലഭിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. തന്റെ അപേക്ഷ ഇനിയെങ്കിലും കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗദ്ദാഫി സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റില്‍ വച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്നാണ് താരം പറഞ്ഞത്.

INDIANEWS24.COM Sports Desk

Leave a Reply