728-pixel-x-90-2-learn
728-pixel-x-90
<< >>

അവധിദിനങ്ങള്‍ കുറച്ച് ജോലിയില്‍ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രിമാരോട് മോദി

ന്യൂഡല്‍ഹി:അവധി ദിവസങ്ങള്‍ കുറച്ച് ജോലിയില്‍ പരമാവധി ശ്രദ്ധിക്കണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി.21 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ വികസിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മന്ത്രിമാര്‍ക്കുള്ള പെരുമാറ്റചട്ടവുമായി മോദി രംഗത്തെത്തിയിരിക്കുന്നത്.

പൊതു അവധി ദിനങ്ങളില്‍ വരെ ജോലി ചെയ്യാന്‍ തയ്യാറാവണമെന്നാണ് മന്ത്രിമാരോടുള്ള പ്രധാനമന്ത്രിയുടെ പുതിയ ആവശ്യം.മോദി പ്രധാനമന്ത്രിയായ ശേഷം സര്‍ക്കാരിന്റെ പ്രധാന പരിപാടികളെല്ലാം ഞായറാഴ്ച്ചകളിലും പൊതുഅവധി ദിവസങ്ങളിലുമാണ് നടത്താറുള്ളത്.കൂടുതല്‍ ജോലി ചെയ്ത് ഭരണം കാര്യക്ഷമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

പാര്‍ലമെന്റ് സമ്മേളനക്കാലത്ത് അവധിയെടുക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.സഭയിലെ ചോദ്യോത്തര വേളയെ നേരിടാന്‍ ഒരുങ്ങിവരണമെന്നും അദ്ദേഹം മന്ത്രിമാരോട് പറഞ്ഞു.ഈ മാസം അവസാനമാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നത്.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാകാതെ കിടക്കുന്ന ബില്ലുകളിന്‍മേല്‍ ഉചിതമായ തീരുമാനങ്ങളെടുക്കാനും മോദി ആവശ്യപ്പെട്ടിട്ടുണ്ട്.സഹമന്ത്രിമാരെ വിശ്വാസത്തിലെടുത്ത് വേണം പ്രവര്‍ത്തിക്കാനെന്ന് നരേന്ദ്ര മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടു.

INDIANEWS24 NEWDELHI

Leave a Reply