കോഴിക്കോട്:ഗള്‍ഫ് നാടുകളിലെ സ്കൂളുകള്‍ അവധിക്കാലം തുടങ്ങുന്നത് മുന്നില്‍ കണ്ട് വിമാനക്കമ്പനികള്‍ കേരളത്തിലേക്കുള്ള യാത്രാ നിരക്കുകള്‍ കുത്തനെ കൂട്ടി.നാലിരട്ടിയോളം വര്‍ദ്ധനയാണ് വരുത്തിയത്.ഈ സാഹചര്യത്തില്‍ യമനില്‍ നിന്നും നാട്ടിലെത്തിച്ചതുപോലെ പ്രവാസികള്‍ക്കായി കപ്പല്‍ സംവിധാനം ഒരുക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്.
ഈ മാസം അവസാനത്തോടെയാണ് ഗള്‍ഫ് നാടുകളില്‍ വക്കേഷന്‍ ആരംഭിക്കുക.ഇതിന് മുന്നോടിയായി കോഴിക്കോട്, തിരുവനന്തപുരം റൂട്ടുകളിലാണ് നിരക്ക് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്.ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒരാള്‍ക്ക് പോയിവരണമെങ്കില്‍ 12000 രൂപയായിരുന്നെങ്കില്‍ അവധികാല സീസണില്‍ 50, 286 രൂപയാണ് സാധാരണക്കാര്‍ ആശ്രയിക്കുന്ന എയര്ഇന്ത്യവരെ ഈടാക്കുന്നത്.റണ്‍വേ നവീകരണത്തിന്റെ ഭാഗമായി കോഴിക്കോടേക്കുള്ള സര്‍വീസുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതോടെ ഇവിടെ ഇപ്പോള്‍ തന്നെ മൂന്നിരട്ടി വര്‍ദ്ധിപ്പിച്ച നിരക്കാണ് ഈടാക്കുന്നത്.
ഈ സാഹചര്യത്തിലാണ് ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ നിന്നും നിരവധി പ്രവാസികളെ രക്ഷപ്പെടുത്തി കപ്പല്‍ മാര്‍ഗം നാട്ടിലെത്തിച്ച കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.യാത്രചെയ്യാന്‍ പ്രവാസികള്‍ തയ്യാറാണെങ്കില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായി മുന്നോട്ടുപോയേക്കുമെന്നാണ് അറിയുന്നത്.
INDIANEWS24.COM Gulf Desk