728-pixel-x-90-2-learn
728-pixel-x-90
<< >>

അഴിമതി വിരുദ്ധ ‘ചാമ്പ്യന്‍’ ആകാന്‍ രാഹുലും

ദില്ലി:അഴിമതി വിരുദ്ധ രാഷ്ട്രീയത്തിന്റെ നേതാവാകാന്‍ രാഹുല്‍ ഗാന്ധി ശ്രമം തുടങ്ങി .സാക്ഷാല്‍ അണ്ണാ ഹസാരെയുടെ പിന്തുണയും രാഹുലിന് ഉണ്ട്.ഇതിന്റെ ഭാഗമായി അണ്ണാ ഹസാരെയുമായി ഇപ്പോള്‍ രാഹുല്‍ ഗാന്ധി നേരിട്ടാണ് ചര്‍ച്ച നടത്തുന്നത്.അരവിന്ദ് കേജിര്‍വാളുമായി ഇടഞ്ഞു നില്‍ക്കുന്ന അണ്ണാ ഹസാരെ കഴിഞ്ഞ ദിവസം ലോക്പാല്‍ ബില്‍ പാസാക്കാനുള്ള രാഹുലിന്റെ ഇടപെടലുകളെ പിന്‍തണച്ച് കത്തെഴുതിയിരുന്നു.

ഇപ്പോള്‍ പാര്‍ലമെന്റ് പസ്സാക്കിയ ലോക്പാല്‍ ബില്‍ പോലും രാഹുല്‍ ഗാന്ധിയുടെ ശ്രമത്തിന്റെ ഫലമാണ് എന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ്സിന്‍റെ രണ്ടാം നിര നേതാക്കന്‍മാര്‍ രംഗത്ത് എത്തി.

മുതിര്‍ന്ന മന്ത്രിമാരുമായി രാഹുല്‍ ഗാന്ധി രാവിലെ ചര്‍ച്ച നടത്തിയിരന്നു. അഴിമതിക്കെതിരെ രാഹുലിന്റെ നേതൃത്വത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നുവെന്ന പ്രചരണത്തിനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

കഴിഞ്ഞ ശനിയാഴ്ച കോണ്‍ഗ്രസ് ആസ്ഥാനത്ത് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാസാക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും പിന്തുണ അഭ്യര്‍ത്ഥിച്ച രാഹുല്‍ ഗാന്ധി അഴിമതി തടയുന്നതിന് യുപിഎ സര്‍ക്കാര്‍ കൊണ്ട് വന്ന വിവരാവകാശ നിയമം ഉള്‍പ്പെടെയുള്ളവ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ലോക്പാല്‍ ബില്ലിന് വേണ്ടി സമര്‍ദ്ദം ചെലുത്തുന്നത് രാഹുല്‍ ഗാന്ധിയെണെന്ന് വിശദീകരിച്ച് കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി അജയ് മാക്കന്‍ രംഗത്തെത്തിയത് ശ്രദ്ധേയമായി.

സംരക്ഷിക്കുകയാണെന്ന് ധാരണയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി ഉണ്ടാക്കിയതെന്നാണ് കോണ്‍ഗ്രസ്സിന്റെ  വിലയിരുത്തല്‍ . ആം ആദ്മി പാര്‍ട്ടിയും മറ്റും ഇതിലൂടെ നേട്ടമുണ്ടാക്കിയത് തടയാനും പാര്‍ട്ടിയിലും സര്‍ക്കാരിലും ആധിപത്യം ഉറപ്പിക്കാനുമാണ് ലോക്പാല്‍ വിഷയത്തിലൂടെ രാഹുലിന്റെ ശ്രമം.

Leave a Reply