728-pixel-x-90-2-learn
728-pixel-x-90
<< >>

അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ റാങ്കിംഗില്‍ ഇന്ത്യ താഴേക്ക്

ദില്ലി: ലോകരാജ്യങ്ങളില്‍ അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞു. മുമ്പ് 79-ാം റാങ്കിലായിരുന്ന രാജ്യം ഇത്തവണ 81ലേക്ക് താഴ്ന്നു. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ആണ് പട്ടിക തയ്യാറാക്കിയത്. 179 രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പട്ടികയില്‍ അയല്‍രാജ്യമായ പാക്കിസ്താന്റെ സ്ഥാനം 117 ആണ്. ഒന്നാമതുള്ളത് ന്യൂസീലാന്‍ഡ് ആണ്. രണ്ടാമത് ഡെന്‍മാര്‍ക്കും.

പൂജ്യം ഏറ്റവും അഴിമതി കൂടിയതും 100 ഏറ്റവും അഴിമതി മുക്തവും എന്നതാണ് കണക്ക്. പട്ടികയില്‍ ആദ്യം എത്തിയ ന്യൂസിലന്‍ഡ്, ഡെന്‍മാര്‍ക്ക് രാജ്യങ്ങള്‍ക്ക് യഥാക്രമം 89, 88 പോയന്റാണ് കിട്ടിയത്.

ഇന്ത്യയുടെ പോയന്റ് 80 ആണ്. കഴിഞ്ഞ വര്‍ഷവും 80 ആയിരുന്നു ഇന്ത്യയുടെ പോയന്റ് എങ്കിലും ചില രാജ്യങ്ങള്‍ റാങ്കിങ്ങില്‍ മുന്നേറ്റം നടത്തിയതോടെ ഇന്ത്യ പിന്നോട്ട് പോയി. 2015ല്‍ ഇന്ത്യയുടെ പോയിന്റ് 38 ആയിരുന്നുവെന്നും പട്ടിക വ്യക്തമാക്കുന്നു. സിറിയ, സുഡാന്‍, സൊമാലിയ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്.

INDIANEWS24.COM International Desk

Leave a Reply