jio 800x100
jio 800x100
728-pixel-x-90
<< >>

അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി ദുബായിലും

ദുബായ്:അബുദാബിയിലെ പ്രശസസ്തമായ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി ദുബായിലും ഇന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. വളരെ ചുരുങ്ങിയ കാലയളവില്‍ പ്രവര്‍ത്തനമികവുകൊണ്ട് ശ്രദ്ധനേടിയ ഇത്തിഹാദ് സ്‌പോര്‍ട്‌സ്  അക്കാദമിക്ക് ചുക്കാന്‍ പിടിക്കുന്നത് മുന്‍ ഫുട്‌ബോള്‍ താരം കൂടിയായ കമറുദീന്‍ അറയ്ക്കലാണ്.

വിദേശകോച്ചുകളുടെ ശിക്ഷണത്തില്‍ ഇതിനോടകം തന്നെ ഗോവന്‍ ടീമുകളെപ്പോലും പരാജയപ്പോടുത്തിക്കൊണ്ട് ചരിത്രപരമായ കുതിപ്പാണ് ഇത്തിഹാദ് നടത്തിക്കൊണ്ടിരിക്കുന്നത്.ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖഛായ മാറ്റിമറിക്കുമെന്ന ഭാവി വാഗ്ദാനവുമാണ് ഈ സ്‌പോര്‍ട്‌സ് അക്കാദമി മുന്നോട്ടുവെക്കുന്നത്.ഇത്തിഹാദില്‍ നിന്നും സ്‌പെയിനിലേയ്ക്കും പരിശീലനത്തിനായി കുട്ടികള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 4 മുതല്‍ 17 വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. പ്രവേശനത്തിനായ് ഇന്നുതന്നെ 0502022600 എന്ന നമ്പറില്‍ ബന്ധപ്പെടുക.

INDIANEWS24.COM Sports Desk

Leave a Reply