728-pixel-x-90-2-learn
728-pixel-x-90
<< >>

അല്‍ഹിന്ദ്‌ പബ്ലിക് സ്കൂള്‍ ശിശുദിനത്തില്‍ പെറ്റല്‍സ് ഗ്ലോബുമായി സഹകരിച്ച് ചാച്ചാജി ഡൂഡ്‌ലിംഗ് ഒരുക്കി

NEHRU DDOLING 1Nehru doodling 2Nehru Doodling 3ആലുവ :എടത്തല അൽ ഹിന്ദ് പബ്ലിക് സ്കൂളിൽ ശിശുനാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത കാർട്ടൂണിസ്റ് ഇബ്രാഹിം ബാദുഷയുടെ രൂപകൽപ്പനയിൽ പെറ്റൽസ് ഗ്ലോബ് ഫൌണ്ടേഷന്റെ (Petals Globe Foundation ) സഹകരണത്തോടെ ചാച്ചാജി ഡൂഡ്‌ലിംഗ് സംഘടിപ്പിച്ചു. പ്രമുഖ ചിത്രകാരന്മാരായ  ഹസ്സൻ കോട്ടപ്പറമ്പിലിന്റെയും, അസീസ് കരുവാരക്കുണ്ടിന്റെയും നേതൃത്വത്തിൽ അൽ-ഹിന്ദ് പബ്ലിക് സ്കൂളിലെ കുരുന്നുകൾ ജവഹർലാൽ നെഹ്രുവിന്റെ ജീവിത മുഹൂർത്തങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ അങ്കണത്തിലെ പ്രധാന ചുവരിൽ രചിച്ച ഡൂഡിലിങ് ശ്രദ്ധേയമായി.രാവിലെ 9  -ന്  ആരംഭിച്ച “ചാച്ചാജി ഡൂഡിലിംഗ്” മൂന്നു മണിക്കൂറിനുള്ളിൽ പൂർത്തിയായി. അൽ-ഹിന്ദ് പബ്ലിക് സ്കൂൾ ചെയര്‍മാന്‍ ഷംസുദ്ദീൻ കെ. എം, ജനറൽ സെക്രട്ടറി,അഡ്വക്കേറ്റ് വി.കെ.സിദ്ധീഖ്, സ്കൂൾ മാനേജർ അബ്ദുൽ ഹക്കീം, പ്രിൻസിപ്പൽ റസീന കടങ്ങേൽ, പെറ്റൽസ് ഗ്ലോബ് ഫൌണ്ടേഷൻ കോ-ഓർഡിനേറ്റർ  സനു സത്യൻ ,  സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ നിത്യൻ എന്നിവർ സന്നിഹിതരായിരുന്നു.
INDIANEWS24 KOCHI DESK

Leave a Reply