728-pixel-x-90-2-learn
728-pixel-x-90
<< >>

അല്‍ഫോണ്‍സ് കണ്ണന്താനം അടക്കം ഒമ്പത് പുതിയ കേന്ദ്രമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗമായി പുതിയ ഒമ്പത് മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരളത്തില്‍ നിന്നുള്ള ഈ സര്‍ക്കാരിലെ ആദ്യമന്ത്രിയായി മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും എം എല്‍ എയുമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനവും സത്യപ്രതിജ്ഞ ചെയ്തു.

ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നടത്തിയ ഏറ്റവും വലിയ മന്ത്രിസഭാ അഴിച്ചുപണിയില്‍ നാല് പേര്‍ക്ക് കാബിനറ്റ് പദവി നല്‍കി. നിലവില്‍ വാണിജ്യ സഹമന്ത്രിയായ നിര്‍മല സീതാരാമന്‍, ഊര്‍ജവകുപ്പിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന പീയുഷ് ഗോയല്‍, പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, പെട്രോളിയംവകുപ്പിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരാണ് കാബിനെറ്റ് പദവിയിലേക്ക് എത്തിയത്.

അല്‍ഫോണ്‍സ് അടക്കമുള്ള മറ്റുള്ളവര്‍ സഹമന്ത്രിമാരായണ് ചുമതലയേറ്റത്. അശ്വനി കുമാര്‍ ചൗബെ (ബിഹാര്‍), ശിവ് പ്രതാപ് ശുക്ല (ഉത്തര്‍പ്രദേശ്), വീരേന്ദ്ര കുമാര്‍ (മധ്യപ്രദേശ്), അനന്തകുമാര്‍ ഹെഗ്‌ഡെ (കര്‍ണാടക), രാജ് കുമാര്‍ സിംഗ് (ബിഹാര്‍), ഹര്‍ദീപ് സിംഗ് പുരി (മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാന്‍), സത്യപാല്‍ സിംഗ് (ഉത്തര്‍പ്രദേശ്) എന്നിവരാണ് മറ്റുമന്ത്രിമാര്‍.

INDIANEWS24.COM NEWDELHI

Leave a Reply