jio 800x100
jio 800x100
728-pixel-x-90
<< >>

അല്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് നൂറിലേറെ മരണം

അല്‍ജിയേഴ്‌സ്: ആഫ്രിക്കന്‍ രാജ്യമായ അല്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നൂറിലേറെ പേര്‍ മരിച്ചു. അപകടത്തെ കുറിച്ച് പൂര്‍ണമായ വിവരം ഇനിയും ലഭിച്ചിട്ടില്ല. തകര്‍ന്ന വിമാനത്തില്‍ ഇരുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്നതായാണ് പ്രമുഖ മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അല്‍ജീരിയന്‍ തലസ്ഥാനമായ അല്‍ജിയേഴ്‌സിലെ ബൗഫാരിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് സംഭവം. അല്‍ജീരിയന്‍ വ്യോമസേനയുടെ താവളമാണിത്. ഇവിടെനിന്നും പറന്നുയര്‍ന്ന ഉടനെ വിമാനം സമീപത്തെ കൃഷിയിടത്തില്‍ തകര്‍ന്നുവീഴുകയായിരുന്നെന്നാണ് അറിയുന്നത്. അല്‍ജീരിയയിലെ പടിഞ്ഞാറന്‍ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകര്‍ന്നുവീണത്.

പരുക്കേറ്റവരെ ആശുപത്രിയിലേക്കു നീക്കി. വിമാനം തകരാനിടയായ കാരണം വ്യക്തല്ല. സംഭവത്തെക്കുറിച്ച് അല്‍ജീരിയന്‍ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. അല്‍ജീരിയന്‍ സൈനിക മേധാവി സംഭവസ്ഥലം സന്ദര്‍ച്ചു.

INDIANEWS24.COM International Desk

Leave a Reply