728-pixel-x-90-2-learn
728-pixel-x-90
<< >>

അല്‍ഖ്വയ്ദയില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി വിവരം

പാലക്കാട്:അല്‍ഖ്വയ്ദയില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചു.പാലക്കാട് പുതുപ്പരിയാരം സ്വദേശി അബു താഹിര്‍ അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ സിറിയയില്‍ കൊല്ലപ്പെട്ടെന്നാണ് സന്ദേശം.എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല.

2013 ജൂണില്‍ വിദേശത്തേക്ക് പോയ അബു താഹിര്‍ ഖത്തറിലും മക്കയിലുമൊക്കെ കുറച്ചു കാലം താമസിച്ചശേഷം പിന്നീട് വിവരങ്ങളൊന്നുമുണ്ടായില്ല.പിന്നീട് സിറിയയിലെത്തി അല്‍ഖ്വയ്ദയില്‍ ചേര്‍ന്നതായി സമൂഹമാധ്യമങ്ങളിലൂടെ എല്ലാവരെയും അറിയിക്കുകയായിരുന്നു.ഇതിനുശേഷം ഇക്കാര്യം കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥിരീകരിക്കുകയും ചെയ്തു.

ഖത്തറിലുള്ള പിതാവിന്റെ അടുക്കലേക്കാണ് അബു താഹിര്‍ ആദ്യം പോയത്.ഇവിടെ നിന്നും ഉംറയ്ക്കായി മക്കയിലേക്കും തിരിച്ചു.പിന്നീടാണ് വിവരമൊന്നും ലഭിക്കാതാകുന്നത്.സിറിയയില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ അബു കൊല്ലപ്പെട്ടതായി സിറിയയിലുള്ള ചില സുഹൃത്തുക്കള്‍ മുഖേന ഖത്തറിലുള്ള ബന്ധുവിനാണ് ആദ്യം സന്ദേശം ലഭിച്ചത്.

INDIANEWS24.COM Palakkad

Leave a Reply