സംവിധായകനും തിരക്കഥാകൃത്തും നടനും മാധ്യമപ്രവര്‍ത്തകനുമായ രഞ്ജി പണിക്കര്‍ പിന്നണി ഗായകനാകുന്നു.മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അലമാര എന്ന ചിത്രത്തിനുവേണ്ടിയാണ് അദ്ദേഹം പാടുന്നത്.ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഹാസ്യ പശ്ചാത്തലത്തിലത്തോട് അടുത്തു നില്ക്കുന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്.എന്‍ തല ചുറ്റണ്.. എന്ന് തുടങ്ങുന്ന ഗാനം മനു മഞ്ജിത്ത് ആണ് രചിച്ചിരിക്കുന്നത്.വലിയ അധ്വാനമില്ലാത്ത സിംപിള്‍ പാട്ടായിരുന്നുവെന്ന് റെക്കോഡിംഗിന് ശേഷം രഞ്ജി പണിക്കര്‍ പറഞ്ഞു.
INDIANEWS24.COM Movies