728-pixel-x-90-2-learn
728-pixel-x-90
<< >>

അറ്റ്‌ലാന്റയ്ക്ക് അടുത്ത് വീടിനകത്ത് വെടിവെയ്പ്പ്; അഞ്ച് മരണം

ഡഗ്ലസ്‌വില്ല:അമേരിക്കയിലെ അറ്റ്‌ലാന്റയ്ക്കടുത്തുള്ള ഹൗസിങ് മേഖലയിലുണ്ടായ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.രണ്ട് കുട്ടികള്‍ക്കു പരിക്കേറ്റു.പ്രാദേശിക സമയം മൂന്നോടെയായിരുന്നു ആക്രമണം.മരിച്ചവരില്‍ തോക്കുധാരിയും ഉള്‍പ്പെടും.

തോക്കുമായി എത്തിയ അക്രമി മുന്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഡഗ്ലസ് കൗണ്ടി പൊലീസ് മേധാവി ലഫ്. ഗ്ലെന്‍ ഡാനിയേല്‍ പറഞ്ഞു.എന്നാല്‍ ഒരു ഏറ്റുമുട്ടലിന് സാധ്യതയില്ലാത്തതുകൊണ്ട് വെടിവയ്പ്പിനു ശേഷം അക്രമി സ്വയം വെടിവച്ചിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.

അക്രമിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വീടിനുള്ളില്‍ നിന്നും വെടിയൊച്ചയുടെ ശബ്ദം കേട്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

INDIANEWS24.ATLANTA

Leave a Reply