jio 800x100
jio 800x100
728-pixel-x-90
<< >>

അറേബ്യന്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ രഘുറാം രാജന് ക്ഷണം

ന്യൂഡല്‍ഹി:റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് സൗദി രാജാവിന്റെ ക്ഷണം.സെപ്തംബറില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്നും വിരമിക്കേണ്ടിവരുന്നതിന് ശേഷം നിരവധി രാജ്യാന്തര ഓഫറുകളാണ് രഘുറാമിനെ തേടിയെത്തിയിരിക്കുന്നത്.

അറേബ്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരണം നടപ്പാക്കുന്നതിനുമാണു സൗദി രാജാവ് നിലവിലെ ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ ക്ഷണിച്ചിരിക്കുന്നത്.രഘുറാം രാജന് വന്നിരിക്കുന്ന ഓഫറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇത്.മാസത്തില്‍ പത്തു ദിവസം മാത്രം സൗദിയില്‍ ഉണ്ടായാല്‍ മതിയെന്നും, ഏതു രാജ്യത്തും താമസിക്കാനുള്ള സ്വാതന്ത്ര്യം നല്‍കാമെന്നും സൗദിയുടെ ഓഫറില്‍ പറയുന്നു.സെപ്റ്റംബര്‍ നാലിനാണ് റിസര്‍വ് ബാങ്കില്‍ രഘുറാം രാജന്റെ കാലാവധി അവസാനിക്കുന്നത്.

INDIANEWS24.COM National Desk

Leave a Reply