jio 800x100
jio 800x100
728-pixel-x-90
<< >>

അറിയാമോ നിര്‍ഭാഗ്യവാനായ ആ ഭാഗ്യവാനെ

വിന്നിപെഗ്: ഇട്ടുമൂടാനുള്ള പണത്തിന് ഉടമയാണ് അയാള്‍. പക്ഷെ, നിര്‍ഭാഗ്യമെന്ന് പറയട്ടെ. ഇതുവരെ ഇക്കാര്യം അയാള്‍ അറിഞ്ഞിട്ടില്ല. ഈ നവംബര്‍ ഒന്നിന് ആ നിധി കൈവശമാക്കിയില്ലെങ്കില്‍ അത് അയാള്‍ക്ക് എന്നെന്നേക്കുമായി നഷ്ടമാകുകയും ചെയ്യും.

കാനഡയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് നടന്ന ലോട്ടോമാക്സ് ജാക്പോട്ട് നറുക്കെടുപ്പില്‍ 5 ലക്ഷം ഡോളര്‍ അടിച്ച ടിക്കറ്റിന് വര്‍ഷം ഒന്നാകാറായിട്ടും അവകാശികള്‍ എത്തിയിട്ടില്ല. വരുന്ന നവംബര്‍ ഒന്ന് കഴിഞ്ഞാല്‍ ടിക്കറ്റ് അസാധുവാകുകയും ചെയ്യും. വിന്നിപെഗില്‍ വിറ്റ  4, 13, 15, 26, 35, 45,  49 എന്ന നമ്പര്‍ ടിക്കറ്റിനാണ് ബംബര്‍ അടിച്ചത്.

ജാക്പോട്ട് അടിച്ച ടിക്കറ്റുകള്‍ക്ക് അവകാശികള്‍ എത്താതെ വരുന്നത് അത്യപൂര്‍വമാണ്. വിന്നിപെഗില്‍ തന്നെ 1994ല്‍ 13 ലക്ഷം ഡോളര്‍ അടിച്ച ടിക്കറ്റിന് അവകാശി എത്തിയില്ല. മാനിറ്റോബയില്‍ 2012ല്‍ 10 ലക്ഷം ഡോളര്‍ ആളെത്താത്തതിനാല്‍ കമ്പനിക്ക് അടിച്ചു.

ആളെത്താത്ത സമ്മാനത്തുക പ്രത്യേക ഫണ്ടിലേക്ക് മാറ്റുമെന്നാണ് കാനഡ ലോട്ടറി കോര്‍പറേഷന്‍ പറയുന്നത്. ബോണസ് പ്രൈസിന്റെ രൂപത്തില്‍ ഇത് ജനങ്ങള്‍ക്ക്‌ തന്നെ ലഭിക്കുമെന്നും കോര്‍പറേഷന്‍ പറയുന്നു.

Leave a Reply