728-pixel-x-90-2-learn
728-pixel-x-90
<< >>

അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നെഞ്ചു വേദനയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍

franco

കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നെഞ്ചു വേദനയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു.ഇസിജിയിൽ നേരിയ വ്യതിയാനം കണ്ടിരുന്നു എന്നറിയുന്നു.തൃപ്പൂണിത്തുറയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ ഉയർന്ന രക്തസമ്മർദംരേഖപ്പെടുത്തിയിരുന്നു.തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം കോട്ടയം പൊലീസ് ക്ലബിലേക്കുള്ള യാത്രാമധ്യേയാണ് ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചു വേദന ഉണ്ടായത്. തുടര്‍ന്ന് ബിഷപ്പുമായി സഞ്ചരിക്കുകയായിരുന്ന വാഹനവ്യൂഹം കോട്ടയം നഗരത്തിലേക്ക് പ്രവേശിക്കാതെ നേരിട്ട് മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്നു.മെഡിക്കൽ കോളജിൽ വിദഗ്ധ പരിശോധന തുടരുന്നു.

INDIANEWS24 KOCHI DESK

 

Leave a Reply