728-pixel-x-90-2-learn
728-pixel-x-90
<< >>

അറസ്റ്റിലായിരുന്ന കെ പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചു,കെ സുരേന്ദ്രന്‍ അറസ്റ്റില്‍

പത്തനംത്തിട്ട: പൊലീസ് നടപടി നിയന്ത്രണം മറികടക്കാനുള്ള ശ്രമത്തിനിടയില്‍ മരക്കൂട്ടത്ത് വച്ച് ഇന്ന് പുലർച്ചെ സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് അറസ്റ്റിലായ ഹിന്ദു ഐക്യവേദി നേതാവ്  കെ പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചു. തിരുവല്ല ആർഡിഒയുടേതാണ് തീരുമാനം. ണ് ശശികലയെ അറസ്റ്റ് ചെയ്തത്. 5 മണിക്കൂർ തടഞ്ഞു നിർത്തിയതിന് ശേഷവും പിൻമാറാൻ തയ്യാറാകാതെ വന്നതോടെയാണ് അറസ്റ്റിലേക്ക് കടന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് കെ.പി.ശശികലയുടെ പ്രതികരണം. പമ്പയിലേക്ക് പോകുമെന്ന് ജാമ്യം ലഭിച്ച ശേഷം കെ പി ശശികല പ്രതികരിച്ചു.ശശികല വീണ്ടും സന്നിധാനത്തേയ്ക്ക് പോകുന്നത് ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കുമെന്ന് പൊലീസ് മജിസ്ട്രേറ്റിനെ അറിയിച്ചു.ആചാരസംരക്ഷണസമിതി നേതാവ് പൃത്ഥ്വിപാലിനെയും ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവറാമിനെയും ശശികലയെ കസ്റ്റഡിയിലെടുത്ത അതേസമയത്ത് കരുതൽ കസ്റ്റഡിയിലെടുത്ത് മാറ്റി. ഒശശികല വീണ്ടും സന്നിധാനത്തേയ്ക്ക് പോകുന്നത് ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കുമെന്ന് പൊലീസ് മജിസ്ട്രേറ്റിനെ അറിയിച്ചു. ഇതിനിടെ ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്  കേരളത്തില്‍ ബി ജെ പി പിന്തുണയോടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു.

ഹര്‍ത്താല്‍ കഴിഞ്ഞ ഉടനെ വൈകിട്ട് ഏഴു മണിക്കാണ് .ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച്  പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതായും അറിയിച്ചു. കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ച് ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാത്രി എട്ട് മണിക്ക് ശേഷം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. സെക്രട്ടേറിയറ്റ് പടിക്കലെത്തിയപ്പോള്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.

INDIANEWS24 SABARIMALA DESK

 

Leave a Reply