728-pixel-x-90-2-learn
728-pixel-x-90
<< >>

അറബ് സമ്പന്നരില്‍ ആദ്യപത്തില്‍ ആറ് മലയാളികള്‍

ദുബായ്:അറബ് മേഖലയിലെ സമ്പന്നരില്‍ ആദ്യ പത്ത് പേരില്‍ ആറെണ്ണം മലയാളികള്‍.ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് പട്ടികയിലെ ആദ്യമലയാളിയും രണ്ടാമത്തെ ഇന്ത്യക്കാരനും.സ്റ്റാലിയന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ വാസ്വാനിയാണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്കാരന്‍.ആഗോളതലത്തില്‍ പ്രമുഖ മാസികയായ ഫോബ്‌സ് മാസികയാണ് അറബ് രാജ്യത്തെ സമ്പന്നരായ ബിസിനസ്സുകാരുടെ പട്ടിക പുറത്തുവിട്ടത്.

പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായ യൂസഫലിക്ക് പിന്നാലെ അഞ്ചാം സ്ഥാനത്ത് ഇടം നേടിയ വര്‍ക്കീസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കിയാണ് രണ്ടാമത്തെ മലയാളി.തൊട്ടുതാഴെ ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി എന്‍ സി മേനോന്‍ സ്ഥാനമുറപ്പിച്ചു.ഏഴാമനായി ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ഇടംനേടി.ആര്‍ പി ഗ്രൂപ്പിന്റെ രവി പിള്ള ഒമ്പതാം സ്ഥാനത്താണ്.വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ശംസീര്‍ വയലില്‍ പത്താം സ്ഥാനത്തുണ്ട്.ഇവര്‍ക്ക് പുറമെ 14,16,18, 24 സ്ഥാനങ്ങളില്‍ യഥാക്രമം ഡോയ സിദ്ധിഖ് അഹമ്മദ്(ഇറാം ഗ്രൂപ്പ്),തുംബൈ മൊയ്തീന്‍(തുംബൈ ഗ്രൂപ്പ്),ജോയ് ആലുക്കാസ്,അദീബ് അഹമ്മദ്(ലുലു എക്‌സ്‌ചേഞ്ച്) എന്നിവര്‍ സ്ഥാനം പിടിച്ചു.

INDIANEWS24.COM Gulf Desk

Leave a Reply