അറബി നിക്കാഹ്:മൂന്ന് പേര് അറസ്റ്റില്‍
വിവാദമായ അറബി കല്യാണവുമായി ബന്ധപ്പെട്ട് അറബി പൗരനായ വരന്റെ മാതാവടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരിയെ വിവാഹം ചെയ്ത യു എ ഇ പൗരത്വമുളള ജാസി മുഹമ്മദ് അബ്ദുള്‍ കരീമിന്റെ മാതാവ് കല്ലായി ചക്കുംകടവ് ഇളയടത്ത് കുഴിപ്പറമ്പ് സുലൈഖ(42), സുലൈഖയുടെ രണ്ടാം ഭര്‍ത്താവ് സി മുനീര്‍(38), സുലൈഖയുടെ സഹോദരി പുത്രന് കുണ്ടുങ്ങല്‍ വലിയകം വീട്ടിലെ അബ്ദുള്ളക്കോയയുടെ മകന് അബു ഷഹബാസ്(27) എന്നിവരാണ് അറസ്റ്റിലായത്.
ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിപ്പിച്ചും പ്രായപൂര്‍ത്തിയാവാത്ത തന്നെ വിവാഹം കഴിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. വഞ്ചനയ്ക്ക് ഇരയായ പെണ്‍കുട്ടി മൂന്നുപേര്‍ക്കുമെതിരെയും മൊഴിനല്‍കിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, തെറ്റിദ്ധരിപ്പിച്ച് വിവാഹം നടത്തല്‍, ഗാര്‍ഹികപീഡനം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പ് പ്രകാരമാണ് മൂന്നുപേര്‍ക്കെതിരെയും കേസെടുത്തത്. ഇന്നലെ ബീച്ചാശുപത്രിയില്‍ വൈദ്യപരിശോധനയക്ക് ഹാജരാക്കിയശേഷം മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി.
www.indianews24.com/uk