728-pixel-x-90-2-learn
728-pixel-x-90
<< >>

അറബി നാട്ടില്‍ മുഖ്യനെ പോലൊരു മാഷ്‌

ജിസാന്‍:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സൗദി അറേബ്യയില്‍ ഒരു കൂട്ടം മലയാളികള്‍ കണ്ടുമുട്ടി.അടുത്ത ദിവസങ്ങളില്‍ സംസ്ഥാനം വിട്ട് മറ്റെങ്ങോട്ടും പോകാത്ത മുഖ്യമന്ത്രി എങ്ങനെ അവിടെയെത്തിയെന്നു ചോദിച്ചാല്‍.പ്രവാസികള്‍ കണ്ടത് സൗദിയിലെ ജിസാന്‍ സ്വദേശിയായ ഒരു റിട്ടയേര്‍ഡ് അദ്ധ്യാപകനെയാണ്.പേര് ഹസന്‍ അസീരി.

ചിലരുടെ ക്ഷണപ്രകാരം അദ്ദേഹം റംസാന്റെ ഇഫ്താര്‍ വിരുന്നിലും പങ്കെടുത്തു.ഇഫ്താറിനെത്തിയ അല്‍ഭുതത്തിലായിരുന്നു ചിലര്‍.മുഖഛായകൊണ്ട് മാത്രമല്ല ആകാരവും മുടിയുടെ രൂപവും നരയും അടിമുടി മുഖ്യനെ പോലെയാണ് ഇവിടെ കണ്ടുമുട്ടിയ അസീരി മാഷിന്റെ രൂപം.കോണ്‍ഗ്രസ് അനുഭാവികള്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ അസീരി എത്തിത് ഖദര്‍ മുണ്ടും ഷര്‍ട്ടും അണിഞ്ഞ് ത്രിവര്‍ണ ഷാളും കഴുത്തിലിട്ടാണ്.കണ്ട മലയാളികളെല്ലാം കൂടെ നിന്ന് പടമെടുക്കാന്‍ മറന്നില്ല.

ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പടം കണ്ണില്‍ പെട്ട അസീരിക്ക് ഒരു മോഹം കേരളത്തിലെത്തി മുഖ്യമന്ത്രിയെ നേരിട്ട് കാണണം.റമസാന്‍ നോമ്പ് തീര്‍ന്ന് ചെറിയ പെരുന്നാള്‍ കഴിഞ്ഞ് നാട്ടിലെത്തിയേക്കുമെന്ന സൂചനയും നല്‍കി കഴിഞ്ഞു.

INDIANEWS24.COM Gulf Desk

Leave a Reply