728-pixel-x-90-2-learn
728-pixel-x-90
<< >>

അറബിക്കടലിൽ ‘മഹാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നു:കേരള ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമർദം ഒരു ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിപ്രക്ഷുബ്ധാവസ്ഥയിലുള്ള കടലിൽ ഒരു കാരണവശാലും പോകാൻ അനുവദിക്കില്ല.കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.

കേരളം ‘മഹാ’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. ചില സമയങ്ങളിൽ ശക്തമായ കാറ്റിനും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
INDIANEWS24 CLIMATE DESK

Leave a Reply