ലണ്ടന്‍• ‘അറഫാത്തിനെ മാരക വിഷം നല്കി കൊലചെയ്യുകയായിരുന്നു’.ആശുപത്രി കിടക്കയില്‍ അത്യാസന്ന നിലയില്‍ ആയിരുന്ന യാസര്‍ അറാഫത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ ഭക്ഷണത്തില്‍ വിഷം നല്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് മുന്‍പ് തന്നെ ആരോപണം ഉണ്ടായിരുന്നു.അത് ആരുടെ കൈകളിലാണെന്നേ ഇനി സ്ഥിരീകരിക്കാനുള്ളൂ._ കുറ്റകൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചു സൂചന നല്കിക്കൊണ്ടു ബ്രിട്ടിഷ് ഫൊറന്‍സിക് വിദഗ്ധന്‍ ഡേവ് ബാര്‍ക്ലേ പറഞ്ഞു.
അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുത്തു നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍, വാരിയെല്ലുകളിലും അടക്കംചെയ്ത മണ്ണില്‍ അലിഞ്ഞുചേര്‍ന്ന ശരീരാവശിഷ്ടങ്ങളിലും അണുവികിരണ മൂലകമായ പൊളോണിയത്തിന്റെ അംശം വളരെ ഉയര്‍ന്ന അളവില്‍ കണ്ടെത്തി. സ്വിസ്, ഫ്രഞ്ച്, റഷ്യന്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയുടെ ഫലം ഉള്‍പ്പെട്ട 108 പേജ് വരുന്ന റിപ്പോര്‍ട്ട് അന്വേഷകര്‍ അറഫാത്തിന്റെ വിധവ സുഹയ്ക്കു കൈമാറിയതായും ‘അല്‍ ജസീറ ടിവി റിപ്പോര്‍ട്ട് ചെയ്തു.
അറഫാത്ത് 2004 നവംബര്‍ 11ന് ആണു പാരീസിലെ സൈനികാശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചത്. ആ വര്‍ഷം ഒക്ടോബര്‍ വരെ റമല്ലയിലെ അദ്ദേഹത്തിന്റെ ആസ്ഥാനം ഇസ്രയേല്‍ സൈന്യം വലയംചെയ്തിരുന്നു. ഒക്ടോബര്‍ 12നു വൈകിട്ട് ഭക്ഷണം കഴിച്ചയുടന്‍ ഛര്‍ദിക്കുകയും വയറുവേദനയ്ക്കു ചികില്‍സ തേടുകയും ചെയ്തു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒക്ടോബര്‍ 29ന് അദ്ദേഹത്തെ ജോര്‍ദാനിലേക്കു കൊണ്ടുപോയി. തുടര്‍ന്നു ഫ്രഞ്ച് സര്‍ക്കാരിന്റെ നിര്‍ദേശാനുസരണമാണു പ്രത്യേക വിമാനത്തില്‍ പാരീസിലേക്കു മാറ്റിയത്. ഭക്ഷണത്തില്‍ വിഷം നല്‍കിയെന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെട്ടിട്ടുള്ളത്.
പരിശോധനാഫലം അറിഞ്ഞപ്പോള്‍ മരണവിവരം ഇപ്പോള്‍ അറിഞ്ഞതുപോലെ താന്‍ നടുങ്ങിയതായി സുഹ പ്രതികരിച്ചു. ‘പുകയുയരുന്ന തോക്ക് ഞങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. അത് ആരുടെ കൈകളിലാണെന്നേ ഇനി സ്ഥിരീകരിക്കാനുള്ളൂ. അറഫാത്തിനെ കൊലചെയ്യുകയായിരുന്നു _ കുറ്റകൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചു സൂചന നല്കിക്കൊണ്ടു ബ്രിട്ടിഷ് ഫൊറന്‍സിക് വിദഗ്ധന്‍ ഡേവ് ബാര്‍ക്ലേ പറഞ്ഞു.