728-pixel-x-90-2-learn
728-pixel-x-90
<< >>

അര നൂറ്റാണ്ടത്തെ പിണക്കം മറന്ന് യു എസും ക്യൂബയും തമ്മില്‍ നയതന്ത്രബന്ധം

വാഷിംങ്ടണ്‍:അരനൂറ്റാണ്ടു കാലത്തെ പിണക്കം മറന്ന് അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്ര ബന്ധം പൂര്‍ണമായും പുനസ്ഥാപിച്ചുകൊണ്ട് ഉത്തരവിറക്കി.യു എസ് പ്രസിഡന്റ് ബാരക് ഹുസൈന്‍ ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും ബുധനാഴ്ച്ച ഒരേസമയം ടെലിവിഷനിലൂടെ തത്സമയം ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

18 മാസം നീണ്ട രഹസ്യ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അപ്രതീക്ഷിത ഉത്തരവ് പുറത്ത് വന്നത്.ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്ന ചര്‍ച്ചകളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുകാന്‍ സഹായിച്ചത്.യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമാണ് ചര്‍ച്ചകളില്‍ പങ്കാളിയായത്.പോപ്പ് ഇരുവരുമായും ഫോണിലൂടെ സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

50 വര്‍ഷത്തിന് ശേഷം ക്യൂബയുടെയും യു എസിന്റെയും രാഷ്ട്രതലവന്‍മാര്‍ നേരിട്ട് സംസാരിച്ചതിനെ തുടര്‍ന്നാണ് പ്രഖ്യാപനം വന്നത്.ഒബാമയും റൗള്‍ കാസ്‌ട്രോയും 45 മിനുറ്റ് നേരം ഫോണില്‍ സംസാരിച്ചു.

ചാരവൃത്തി ആരോപണത്തെ തുടര്‍ന്ന് ക്യൂബയില്‍ തടവിലായിരുന്ന യുഎസ് കോണ്‍ട്രാക്ടറെ മോചിപ്പിച്ചതോടെയാണ് യുഎസ് – ക്യൂബ ബന്ധത്തില്‍ പുതിയ ചരിത്രം കുറിച്ചത്.അമേരിക്കന്‍ ചാരനെ വിട്ടയച്ചതിനെ തുടര്‍ന്ന് മൂന്ന് ക്യൂബന്‍ ചാരന്‍മാരെ അമേരിക്കയും മോചിപ്പിച്ചു.53 രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാനും ക്യൂബ തീരുമാനിച്ചിട്ടുണ്ട്.നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച സ്ഥിതിക്ക് ക്യൂബയ്ക്ക് മേല്‍ അമേരിക്ക തുടരുന്ന വ്യാപാര ഉപരോധം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ ആവശ്യപ്പെട്ടു.

INDIANEWS24 WASHINGTON

Leave a Reply