കൊച്ചി: പൊതുജന സഞ്ചാരത്തിനായി തുറന്നിട്ട കേരളത്തിന്റെ ആദ്യ മെട്രോ ട്രെയിന്‍ യാത്ര പകുതി വര്‍ഷം പിന്നിടുമ്പോള്‍ വരുമാനമായി ലഭിച്ചത് 27.66 കോടി രൂപ. മെട്രോയുടെ പൊതുഗതാഗതം തുടങ്ങിയ കഴിഞ്ഞ ജൂണ്‍ 19 മുതല്‍ ഡിസംബര്‍ 19 വരെയുള്ള കണക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ എം ആര് എല്‍) പുറത്തുവിട്ടതില്‍ നിന്നാണ് ഇക്കാര്യം വെളിപ്പെട്ടത്.
ഭേദപ്പെട്ട വരുമാനമാണ് ലഭിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ടിക്കറ്റ് വരുമാനത്തില്‍ നിന്നും മാത്രം 19.91 കോടിയും 7.74 കോടി മറ്റുമാര്ഗങ്ങളിലൂടെയുമാണ് ലഭിച്ചിരിക്കുന്നത്.
ആരംഭയാത്രയിലുണ്ടായ കളക്ഷന്‍ റെക്കോഡ് ഇതേവരെ മറികടക്കാനായിട്ടില്ല. ഇതിനു ശേഷം ചെറിയ മാന്ദ്യം നേരിട്ടെങ്കിലും സെപ്റ്റംബറില്‍ പദ്ധതിയുടെ രണ്ടാം ഘട്ടം കൂടി പൂര്‍ത്തിയായതോടെ യാത്രക്കാര്‍ കൂടാന്‍ തുടങ്ങി. ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയായതോടെ മെട്രോയുടെ ഭാഗമായി സ്ഥിരം യാത്രക്കാരും കയറിതുടങ്ങി.
കുറച്ചു നാള് മുമ്പ് മടക്കയാത്ര സൗജന്യം എന്ന ഓഫര്‍ പ്രഖ്യാപിച്ചതോടെ വീണ്ടും ആളുകള്‍ കയറാന്‍ തുടങ്ങി. ഇതോടെ വരുമാനത്തില്‍ പിന്നെയും കാര്യമായ വര്‍ധനയുണ്ടായി. മടക്കയാത്ര സൗജന്യം എന്ന ഓഫര്‍ പുതുവര്‍ഷത്തിലേക്ക് കടക്കുന്ന വേളയിലും അധികൃതര്‍ പിന്‍വലിച്ചിട്ടില്ല.
INDIANEWS24.COM Kochi